എണ്ണപ്പനത്തോട്ടങ്ങളിൽ മൃഗവേട്ട സംഘങ്ങൾ; എതിർക്കുന്നവർക്ക് ഭീഷണിയും മർദനവും

* വളർത്തുമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചിയെന്ന വ്യാജേന വൻ വിലയ്ക്ക് വിൽക്കുകയാണ് അഞ്ചൽ: പൊതുമേഖലാ സ്ഥാപനമായ എണ്ണപ്പനത്തോട്ടത്തിൽ വളർത്തുമൃഗങ്ങളെയും കാട്ടുമൃഗങ്ങെളയും വേട്ടയാടി കൊല്ലുന്ന സംഘങ്ങൾ സജീവം. എണ്ണപ്പനത്തോട്ടങ്ങളിലേക്ക് മേയാൻ പോകുന്ന വളർത്തുമൃഗങ്ങളിൽ പലതും തിരിച്ചെത്താറില്ല. ഇവയെ പലപ്പോഴും വേട്ടക്കാർ പടക്കം െവച്ചോ വെടിവെച്ചോ കൊല്ലുകയാണ് പതിവ്. മാംസം അറുത്തെടുത്ത് കാട്ടിറച്ചിയെന്ന വ്യാജേന വൻ വിലയ്ക്ക് നാട്ടിൻ പുറത്തെത്തിച്ച് വിൽപന നടത്തുകയാണ് ഇവരുടെ രീതി. എതിർക്കുന്നവരെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. അതിനാൽ നാട്ടുകാർ പരാതിപ്പെടാറില്ല. കഴിഞ്ഞ ദിവസം ഇവിടെ മേയാൻ പോയ പശുവിനെ പന്നിപ്പടക്കം പൊട്ടി തലഭാഗികമായി തകർന്ന നിലയിൽ കാണ്ടെത്തിയിരുന്നു. വേദന കൊണ്ട് പുളയുന്ന പശു പ്രദേശമാകെ ഓടുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. വിശാലമായ തോട്ടത്തിൽ വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കമ്പനി അധികൃതർ ശക്തമായ നിലപാടെടുക്കാത്തതാണ് മാഫിയാ സംഘങ്ങൾ പ്രദേശത്ത് വളരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.