ഫയർഫോഴ്സ് മേഖലക്ക്​ സർക്കാർ മുന്തിയ പരിഗണന നൽകും ^മന്ത്രി

ഫയർഫോഴ്സ് മേഖലക്ക് സർക്കാർ മുന്തിയ പരിഗണന നൽകും -മന്ത്രി കരുനാഗപ്പള്ളി: ഫയർേഫാഴ്സ് സേനാംഗങ്ങളുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും ഇൗ മേഖലക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി കെ. രാജു. കേരള ഫയർസർവിസ് അസോസിയേഷൻ തിരുവനന്തപുരം മേഖല സമ്മേളനം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളും അപകടങ്ങളും വർധിക്കുേമ്പാൾ ഇത് സംബന്ധിച്ച അവബോധവും പ്രവർത്തനങ്ങളും ഫലപ്രദമാകണം. എൽ.ഡി.എഫ് സർക്കാർ പ്രത്യേക പരിഗണനയാണ് ഫയർഫോഴ്സിന് നൽകുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പുതിയ ഓഫിസുകൾ തുറക്കാൻ സർക്കാറിനായി. ആവശ്യമായ ആധുനിക ഉപകരണങ്ങൾ ഉൾെപ്പടെ നൽകി. ഇതിനായി ബജറ്റിൽ പ്രത്യേകം തുകതന്നെ മാറ്റിവെച്ചു. ഇപ്പോഴുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മേഖല പ്രസിഡൻറ് എസ്. മഹേഷ് അധ്യക്ഷതവഹിച്ചു. വിശിഷ്ട സേവാമെഡൽ നേടിയവരെ ആർ. രാമചന്ദ്രൻ എം.എൽ.എ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ എം. ശോഭന, കൗൺസിലർ എൻ.സി. ശ്രീകുമാർ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ, കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡൻറ് ഷജിൽ കുമാർ, ജനറൽ സെക്രട്ടറി ആർ. അജിത്കുമാർ, കെ. ഹരികുമാർ, ആർ.വി. ഗോപകുമാർ, എ. നിസാറുദ്ദീൻ, എ. അബ്ദുൽ സമദ്, ജെ. രാജേന്ദ്രൻ നായർ, എസ്. വിനോദ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.