പാലോട് പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം രണ്ടുവര്‍ഷത്തിനകം --മന്ത്രി കെ. രാജു പാലോട്: പൊതുമേഖലയിലെ രാജ്യത്തെ ആദ്യ പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം പാലോട് രണ്ടുവര്‍ഷത്തിനകം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ. രാജു. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ വന്യജീവികളിലെ രോഗനിര്‍ണയത്തിനും പഠനത്തിനും ഗവേഷണത്തിനുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന വന്യജീവി ശാസ്ത്ര കേന്ദ്രത്തിെൻറ (െസൻറര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്) ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലോട് വന്യജീവികളിൽ ഉണ്ടാകുന്ന രോഗങ്ങൾ മനുഷ്യനിലേക്കും തിരിച്ചും പടരാതിരിക്കാൻ വേണ്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടണം. വന്യജീവികളിൽ കാണുന്ന അർബുധബാധ ആശങ്കാകുലമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വന്യജീവികളെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ പേ വിഷബാധക്കെതിരെ മൃഗങ്ങളിൽ കുത്തിെവക്കാനുള്ള വാക്സിൻ ഈ സ്ഥാപനം വികസിപ്പിച്ചു രാജ്യത്താകമാനും വ്യാപിപ്പിക്കും. രണ്ടാംഘട്ടമെന്ന നിലയിൽ മനുഷ്യനിൽ കുത്തിെവക്കാനുള്ള വാക്സിനും നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. കാൻസർ ലാബ് ഉദ്ഘാടനവും മൃഗങ്ങളിലെ ഗർഭനിർണയം കർഷകർക്ക് നേരിട്ട് നടത്താൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റവും മന്ത്രി നിർവഹിച്ചു. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മൃഗസംരക്ഷണ സെക്രട്ടറി അനിൽ എക്സ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എ.കെ. ഭരദ്വാജ്, ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, മൃസംരക്ഷണ വകുപ്പ് അഡി. ഡയറക്ടർ ഡോ. കെ.കെ. ജയരാജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ഗീത, പി. ചിത്രകുമാരി, സിയാഡ് ഓഫിസർ ഡോ. പി.കെ. സദാനന്ദൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ.എൻ. ശശി, വാർഡ് അംഗം ഗിരിജകുമാരി എന്നിവർ സംസാരിച്ചു. സി.ഡി.ഐ.ഒയെ സിയാഡ് എന്നുള്ള പുനർനാമകരണം, പേവിഷ പ്രതിരോധ ചികിത്സ ക്രമത്തിെൻറയും വൈൽഡ് ലൈഫ് ആൽബത്തിെൻറയും പ്രകാശനം, ദേശീയ സെമിനാർ, നേച്വർ ഫോട്ടോഗ്രാഫർ സാലി പാലോടിെൻറ വന്യജീവി ഫോട്ടോ പ്രദർശനം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.