നിങ്ങൾ ചൂഴ്ന്നെടു​േക്കണ്ട, കണ്ണുകൾ ഞങ്ങൾ തരാം മാനവീയം വീഥിയിൽ നേത്രദാന സമ്മത പ്രഖ്യാപനം

-------തിരുവനന്തപുരം: കേരളീയരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന ഫാഷിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മാതൃകാപരമായ പ്രതിഷേധം മാനവീയം വീഥിയിൽ അരങ്ങേറി. മാനവീയം തെരുവിടം കൾചർ കലക്റ്റിവി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവുപഠശാലയിലാണ് നേത്രദാന സമ്മതപത്ര വിതരണവും സമാഹരണ കാമ്പയിനും പ്രത്യേക ക്ലാസും നടന്നത്. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജി. സൂരജ് അധ്യക്ഷതവഹിച്ചു. വിനോദ് വൈശാഖി, ഡോ. അനീഷ്യ ജയദേവ്, നിയാസ് വട്ടിയൂർക്കാവ് എന്നിവർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ അന്നൂറിലേറെപ്പേർ സമ്മതപത്രം ഒപ്പിട്ടു നൽകി. രതീഷ് കൊട്ടാരം, ആയിഷ, അഭിരാമി, മഞ്ജു എം.എൻ, എന്നിവർ കവിതകളവതരിപ്പിച്ചു. കാൻസർ രോഗബാധിതനായ കവി ടി. ഗോപിയുടെ ചികിത്സ സഹായ സമാഹരണം വിനോദ് വൈശാഖി കാലുവിനു പുസ്തകം കൈമാറി നിർവഹിച്ചു. ബി. ശിവകുമാർ സ്വാഗതവും അജിത്ത് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.