വർക്കല: എസ്.എൻ കോളജ് ഗ്രൗണ്ടിൽ കബഡി കളിക്കാൻ പോയ വിദ്യാർഥികളെ മറ്റൊരുകൂട്ടം വിദ്യാർഥികൾ മർദിച്ചതായി പരാതി. താന്നീമൂട് തടത്തരികത്തു വീട്ടിൽ അനീഷാണ് (19) ഇതുസംബന്ധിച്ച് വർക്കല പൊലീസിൽ പരാതി നൽകിയത്. 12ന് ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. എസ്.എൻ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളജിലെ ബി.എസ്സി രണ്ടാംവർഷ വിദ്യാർഥിയാണ് അനീഷ്. കബഡി കോർട്ടിലേക്ക് പോകുംവഴി സുഹൃത്തായ നിധിനെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം മർദിച്ചുവെന്നാണ് പരാതി. നിധിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അനീഷ് ഉൾപ്പെടെയുള്ളവർക്കും മർദനമേറ്റത്. ധനീഷ്, ആകാശ്, അഖിൽ എന്നിവർക്കും മർദനമേറ്റു. ആക്രമിച്ച് നിലത്തിട്ട് ചവിട്ടിയെന്നും കോളജിനകത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം പിന്തുടർന്ന് മർദിച്ചെന്നും പരാതിയിലുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അനീഷിെൻറയും നിധിെൻറയും കണ്ണുകൾക്ക് പരിക്കുണ്ട്. സംഘംചേർന്ന് വിദ്യാർഥികളെ മർദിച്ചതിനും എസ്.എൻ കോളജിലെ അഞ്ചു വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പലും വർക്കല പൊലീസിൽ പരാതി നൽകി. അനീഷിെൻറ പരാതിയിൽ പൊലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.