വി.എസ്.എസ്.സിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കണം ^ആക്​ഷൻ കൗൺസിൽ

വി.എസ്.എസ്.സിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കണം -ആക്ഷൻ കൗൺസിൽ തിരുവനന്തപുരം: വി.എസ്.എസ്.സിക്കായി തുമ്പയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ ജോലിയും ഭൂമിയും നൽകാൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടവർക്ക് നീതി കിട്ടണം. സ്വന്തം ഭൂമിയും കിടപ്പാടവും വിട്ടുനൽകുന്ന കുടുംബത്തിലെ ഒരംഗത്തിന് ജോലിയും പുനരധിവാസവും വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഡോ. വിക്രം സാരാഭായിയുടെ കരാറിനെ ദുർവ്യാഖ്യാനം ചെയ്തും ലഘൂകരിക്കാനുമാണ് അധികാരികൾ ശ്രമിക്കുന്നതെന്നും വി.എസ്.എസ്.സി എവിക്റ്റഡ് ആൻഡ് അഫക്റ്റഡ് പീപിൾസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ നിരന്തരം പരാതികൾ നൽകിയിട്ടും നീതി കിട്ടിയിട്ടില്ല. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് അഞ്ച് മാസം സമരം നടത്തി. എന്നിട്ട് ഒരു ചർച്ചക്ക് പോലും ഐ.എസ്.ആർ.ഒ തയാറായിട്ടില്ല. ഇതിനെതിരെ ഹൈകോടതിയിൽ രണ്ട് റിട്ട് ഹരജികൾ സമർപ്പിക്കാൻ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിൻസ​െൻറ് ഫർണാണ്ടസ്, റോസ് ഡലിമ, സെലിൻ ഫെർണാണ്ടസ്, ഗിഗിന പള്ളിത്തുറ, എസ്. ഷീബ, സെലിൻ നെൽസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.