കോവളം വിനോദസഞ്ചാര മേഖല വികസിപ്പിക്കും

കോവളം: കോവളം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയുടെ സമഗ്രവികസനത്തിന്‌ ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം ഉറപ്പുവരുത്തുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്തെ ടൂറിസം പദ്ധതികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന്‌ കോവളം ഗെസ്റ്റ്ഹൗസിൽ ചേർന്ന വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാരികളുടെ വർധനക്കനുസരിച്ച്‌ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹാർദ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ജല അതോറിറ്റിയുടെ പഴയ ലൈനുകൾ വിപുലീകരിക്കുന്നതിനും വെളിച്ചം, പാർക്കിങ് സൗകര്യങ്ങൾ, ലൈഫ് ഗാർഡി​െൻറ സേവനം, ശുചീകരണം, ഈ ടോയ്ലെറ്റ് സൗകര്യം എന്നിവക്ക് പ്രാമുഖ്യം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. അഡ്വ. എം. വിൻസ​െൻറ് എം.എൽ.എ ടൂറിസം വകുപ്പ് അധികൃതർ, ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോർഡ്, നഗരസഭ, കെൽട്രോൺ, നിർമിതി തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.