ക്ഷീര സഹകരണസംഘത്തിൽ ഏകീകൃത സോഫ്​റ്റ്​വെയർ നടപ്പാക്കും ^മന്ത്രി രാജ​ു

ക്ഷീര സഹകരണസംഘത്തിൽ ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കും -മന്ത്രി രാജു തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര സഹകരണസംഘങ്ങളിൽ അടുത്ത സാമ്പത്തികവർഷം മുതൽ ഏകീകൃത സോഫ്റ്റ്വെയർ ഉപയോഗിക്കാൻ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനതല പദ്ധതി അവലോകന യോഗത്തിൽ ധാരണയായതായി മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. ഇൗ സംവിധാനം നിലവിൽവരുന്നതോടെ ക്ഷീരസംഘങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാവും. ക്ഷീരകർഷകരെയും ഉരുക്കളെയും ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി നിർവഹണം ത്വരിതപ്പെടുത്താനും മന്ത്രി നിർേദശം നൽകി. ക്ഷീരവികസന വകുപ്പ്, മിൽമ മേഖല യൂനിയനുകൾ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് എന്നിവയുടെ നടപ്പ് വർഷത്തെ പദ്ധതി പുരോഗതി മന്ത്രി വിലയിരുത്തി. ക്ഷീരസഹകരണ സംഘങ്ങളിലെ പരിശോധന കൃത്യമായ ഇടവേളകളിൽ കർശനമായി നടത്താനും പാൽ ഉപഭോഗം സംബന്ധിച്ച് പ്രാദേശിക ഒാഡിറ്റിങ് നടത്താനും മന്ത്രി നിർദേശം നൽകി. സാധാരണക്കാർക്ക് അത്താണിയാവുന്ന വിധത്തിൽ മിൽമ നടത്തുന്ന ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു. യോഗത്തിൽ ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനിൽ സേവ്യർ, മിൽമ മാനേജിങ് ഡയറക്ടർ ഡോ. പുകഴേന്തി, ഡയറി ഡയറക്ടർ അബ്രഹാം ടി. ജോസഫ്, ക്ഷീരകർഷക ക്ഷേമനിധി േബാർഡ് സി.ഇ.ഒ ഉൾപ്പെടെ വിവിധ ഉദ്യോഗസ്ഥരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.