വാളൻപുളിക്ക് തീവില

കൊല്ലം: വാളൻപുളിക്ക് വില ഉയരുന്നു. 50 മുതൽ 80 വരെയായിരുന്ന പുളിയുടെ വില 140 മുതൽ 180 രൂപവരെയായി. വാളൻപുളിക്ക് വില ഇത്രയേറെ ഉയരുന്നത് ആദ്യമായാണെന്ന് വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളിൽ വില 100 രൂപവരെ എത്തിയ സന്ദർഭങ്ങളെ ഉണ്ടായിട്ടുള്ളൂ. സംസ്ഥാനത്ത് വാളൻപുളിയുടെ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. ആന്ധ്ര, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ സംസ്ഥാനത്ത് ഇത് എത്തുന്നത്. വൻകിട വ്യാപാരികളുടെ കള്ളക്കളിയും വില ഉയരുന്നതിന് കരണമാകുന്നതായി ചെറുകിടക്കാർ പറയുന്നു. വൻകിടക്കാർ സീസൺ സമയത്ത് എത്തുന്ന ലോഡ് കണക്കിന് പുളി വാങ്ങിക്കൂട്ടി പൂഴ്ത്തിവെച്ച് വിപണിയിൽ ക്ഷാമം ഉണ്ടാക്കി വില വർധിപ്പിക്കുന്നുണ്ടത്രെ. വില വൻതോതിൽ ഉയർന്നതിനാൽ പലസ്ഥാപനങ്ങളിൽനിന്നും നേരത്തേ ഉടമ്പടികൾ ഒപ്പുവെച്ച ചെറുകിട വ്യാപാരികൾ കരാർ വിലയനുസരിച്ച് പുളിയെത്തിക്കാനാകാതെ കുഴയുന്നുമുണ്ട്. പുളിക്ക് ജി.എസ്.ടി 12 ശതമാനമായിരുന്നത് അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. എന്നിട്ടും വിലതാഴ്ന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.