'റുസ' ഡയറക്​ടറേറ്റി​െൻറ പ്രവർത്തനം സ്​തംഭനത്തിൽ

തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റുസ) നടപ്പാക്കുന്നതിനായി സംസ്ഥാനത്ത് രൂപവത്കരിച്ച ഡയറക്ടറേറ്റി​െൻറ പ്രവർത്തനം സ്തംഭനത്തിൽ. ഡയറക്ടറേറ്റ് പൂർണമായും സെക്രേട്ടറിയറ്റി​െൻറ ഭാഗമാക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടന വൈകുന്നതുമാണ് സുപ്രധാന ചുമതലയുള്ള ഒാഫിസി​െൻറ പ്രവർത്തനം സ്തംഭിപ്പിച്ചത്. റുസ ഫണ്ട് കൈമാറിയ ആറ് സർവകലാശാലകളുടെയും ഒരു അക്കാദമിക് സ്റ്റാഫ് കോളജി​െൻറയും 18 സർക്കാർ കോളജുകളുടെയും തുക വിനിയോഗം സംബന്ധിച്ച കണക്ക് നവംബർ 15നകം സമർപ്പിക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം ഡയറക്ടറേറ്റിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിച്ച് നൽകാൻപോലും ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. ഡയറക്ടറേറ്റിലെ ജീവനക്കാരെ പൂർണമായും സെക്രേട്ടറിയറ്റിൽനിന്ന് നിയമിക്കണമെന്ന നിലപാടിലാണ് സെക്രേട്ടറിയറ്റിൽനിന്ന് ഡെപ്യൂേട്ടഷനിൽ എത്തിയ ജീവനക്കാർ. ഇതി​െൻറ ഭാഗമായി അക്കാദമിക് മേഖലയിൽനിന്ന് നിയമിേക്കണ്ട റിസർച്ച് ഒാഫിസർ തസ്തികയിൽ സെക്രേട്ടറിയറ്റിൽനിന്നുള്ള ജീവനക്കാരനെ നിയമിക്കാനും ഉത്തരവിറങ്ങി. സെക്രേട്ടറിയറ്റിലെ സെക്ഷൻ ഒാഫിസർ തസ്തികയിൽ കുറയാത്ത പിഎച്ച്.ഡിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനായിരുന്നു ഉത്തരവ്. എന്നാൽ, ഇതിനെതിരെ വിമർശനം ഉയർന്നതോടെ ഉത്തരവ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഇടപെട്ട് അടിയന്തരമായി റദ്ദാക്കി. ഡയറക്ടറേറ്റിൽ മൂന്ന് റിസർച്ച് ഒാഫിസർ തസ്തികയുണ്ടെങ്കിലും രണ്ടിലും നിയമനം നടന്നിട്ടില്ല. കോളജ് അധ്യാപകരാണ് ഡെപ്യൂേട്ടഷനിൽ ഇൗ തസ്തികയിൽ ജോലി ചെയ്തിരുന്നത്. സെക്രേട്ടറിയറ്റിൽനിന്ന് നിയമിക്കപ്പെട്ട ഫിനാൻസ് ഒാഫിസർ, സെക്ഷൻ ഒാഫിസർ, രണ്ട് അസിസ്റ്റൻറുമാർ എന്നിവർ ഡയറക്ടറേറ്റിലുണ്ട്. റുസ പദ്ധതിക്ക് കീഴിൽ നാല് സർവകലാശാലകൾക്ക് 15.96 കോടി വീതവും രണ്ട് സർവകലാശാലകൾക്ക് 10 കോടി വീതവുമാണ് അനുവദിച്ചത്. 18 സർക്കാർ കോളജുകളിൽ 15 എണ്ണത്തിന് 1.52 കോടി വീതവും മൂന്ന് കോളജുകൾക്ക് ഒരുകോടി വീതവും അനുവദിച്ചിട്ടുണ്ട്. ഇൗ തുകയിൽ 70 ശതമാനം വിനിയോഗിച്ചതി​െൻറ രേഖയാണ് നവംബർ 15നകം സമർപ്പിക്കേണ്ടത്. സമർപ്പിച്ചില്ലെങ്കിൽ ഫണ്ടി​െൻറ അടുത്ത ഗഡു അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക സർവകലാശാലകളുടെയും കോളജുകളുടെയും ഫണ്ട് വിനിയോഗം 50 ശതമാനത്തിന് താഴെയാണ്. കണ്ണൂർ സർവകലാശാലയാണ് ഏറ്റവും പിന്നിൽ. ഫണ്ട് വിനിയോഗത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ നിയോഗിക്കപ്പെട്ട റുസ ഡയറക്ടറേറ്റി​െൻറ പ്രവർത്തനം അവതാളത്തിലായതും ഇതിന് കാരണമായി. -കെ. നൗഫൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.