ആശ്വാസമാവാതെ ആശ്വാസകിരണം; മുടങ്ങിയിട്ട് മാസങ്ങൾ

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവർക്ക് ആശ്വാസകിരണം പദ്ധതിയിലൂടെ പ്രതിമാസം നൽകുന്ന ധനസഹായം മുടങ്ങിയിട്ട് മാസങ്ങൾ. പല ജില്ലകളിൽനിന്നായി നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരിചരിക്കപ്പെടുന്നയാൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റി​െൻറ പേരിലാണ് നൂറുകണക്കിനാളുകൾക്ക് സഹായം മുടങ്ങിയത്. 2016 ഫെബ്രുവരിയിലും ജനുവരിയിലുമാണ് പലർക്കും അവസാനമായി കിട്ടിയത്. 2016 ജൂണിലാണ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സാമൂഹികസുരക്ഷ മിഷൻ ഉത്തരവിട്ടത്. ഇതി​െൻറ അടിസ്ഥാനത്തിൽ മിക്കവരും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മുടങ്ങിയ വിതരണം പുനഃസ്ഥാപിച്ചിട്ടില്ല. അതിനിടയിൽ ആശ്വാസകിരണത്തിന് അർഹരായി അപേക്ഷിച്ചിട്ട് കാലങ്ങളായിട്ടും തങ്ങളുടെ അപേക്ഷ പരിഗണിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പദ്ധതിക്ക് തുടക്കംകുറിച്ച 2010 മുതൽ അപേക്ഷിച്ചവർപോലും ഇത്തരത്തിൽ ആനുകൂല്യം കിട്ടാതെ വിഷമിക്കുന്നുണ്ട്. ഇതിനിടയിൽ മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾ അപേക്ഷിക്കാൻ കഴിയുമോ എന്നന്വേഷിക്കുമ്പോൾ നിങ്ങൾ അർഹരല്ലെന്ന തരത്തിൽ തെറ്റായ വിവരം ചില അംഗൻവാടി ടീച്ചർമാർ അറിയിക്കുന്നതായും പരാതിയുണ്ട്. മുഴുവൻ സമയം പരിചരണമാവശ്യമായ രോഗികളെ ശുശ്രൂഷിക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 100 ശതമാനം അന്ധത ബാധിച്ചവർ, കിടപ്പിലായ അർബുദരോഗികൾ, എൻഡോസൾഫാൻ ബാധിതർ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു. എന്നാൽ, സാമ്പത്തികബാധ്യതയെത്തുടർന്ന് ഏറെക്കാലം മുടങ്ങിക്കിടന്ന ആശ്വാസകിരണം പദ്ധതിയിലൂടെയുള്ള ധനസഹായം പുനഃസ്ഥാപിച്ചിട്ട് അധികകാലമായില്ല. വീണ്ടും മുടങ്ങിയതി​െൻറ കാര്യം അന്വേഷിച്ചപ്പോൾ മാർച്ച് 31 വരെയുള്ളത് മുഴുവൻ കൊടുത്തുതീർത്തുവെന്നാണ് ഇവർക്കു കിട്ടിയ വിവരം. എന്നാൽ, മിക്ക പേർക്കും അർഹമായ ആനുകൂല്യം കിട്ടുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ കൂട്ടായ്മയിൽപെട്ടവർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.