നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പ് : ബിനാമി ഭൂമി വിറ്റഴിക്കാനുള്ള ശ്രമം നിക്ഷേപകർ തടഞ്ഞു

* ബിനാമി വസ്തുക്കൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഭൂമി വിറ്റഴിക്കാൻ ശ്രമം തുടങ്ങിയത് പാറശ്ശാല: നിർമൽ കൃഷ്ണ ഫിനാൻസ് ബിനാമി പേരിൽ വാങ്ങിയ ഭൂമി വിറ്റഴിക്കാൻ ശ്രമിച്ചത് നിക്ഷേപകർ ഇടപെട്ട് തടഞ്ഞു. പനച്ചമൂടിന് സമീപം പുലിയൂർശാല വില്ലേജിൽപെട്ട ചെറിയകൊല്ലയിൽ ബിനാമി പേരിൽ നിർമലൻ വാങ്ങിയിട്ട അേഞ്ചക്കറോളം വസ്തുവാണ് വിൽക്കാൻ ശ്രമം ആരംഭിച്ചത്. ബുധനാഴ്ച ഈ സ്ഥലം കാണാൻ നാഗർകോവിൽ കേന്ദ്രീകരിച്ചുള്ള റിയൽ എസ്‌റ്റേറ്റ് കമ്പനി അധികൃതർ എത്തിയതോടെയാണ് വസ്തു വിൽക്കുന്ന വിവരം പുറത്തറിയുന്നത്. റിയൽ എസ്റ്റേറ്റുകാർ എത്തിയതറിഞ്ഞ നിക്ഷേപകർ സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചപ്പോഴാണ് വിൽക്കുന്ന വിവരം അറിഞ്ഞത്. തുടർന്ന് നിക്ഷേപകർ നിർമല​െൻറ ബിനാമി വസ്തുവാണെന്ന് അറിയിച്ചതിനെതുടർന്ന് സംഘം തിരികെപ്പോവുകയായിരുന്നു. തമിഴ്നാട് സാമ്പത്തിക കുറ്റാേന്വഷണവിഭാഗവും വഞ്ചിയൂർ കോടതി നിയോഗിച്ച റിസീവറും നിർമല​െൻറ ബിനാമി വസ്തുക്കൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ബിനാമി ഭൂമികൾ കഴിയുന്നതും വേഗത്തിൽ വിറ്റഴിക്കാൻ ശ്രമം തുടങ്ങിയത്. ബിനാമി ഇടപാടുകൾ സുരക്ഷിതമാണെന്ന ധാരണയായിരുന്നു നിർമലനും കൂട്ടർക്കും ഇതുവരെ. 2011ൽ ആണ് ചെറിയകൊല്ലയിലെ പത്തേക്കറോളം ഭൂമി നിർമല​െൻറ സ്വന്തം പേരിലും ബിനാമി പേരിലും രജിസ്റ്റർ ചെയ്തത്. 2011 ഫെബ്രുവരി 14 മുതൽ അരുമന സബ് രജിസ്ട്രാർ ഓഫിസിൽ എൺപതോളം പ്രമാണങ്ങളാണ് മൂന്നുദിവസങ്ങളിലായി രജിസ്ട്രേഷൻ നടത്തിയത്. ഭൂമി കാണാനെത്തിയവർ പലരുടെയും പേരിലുള്ള പ്രമാണങ്ങളുടെ പകർപ്പുകളുമായാണ് എത്തിയത്. വസ്തുക്കളുടെ സ്കെച്ചും പ്ലാനും ഉണ്ടായിരുന്നതായി നിക്ഷേപകർ പറഞ്ഞു. നിർമലൻ ഒളിവിലാണെങ്കിലും നിർമലനുവേണ്ടി ഭൂമികൾ വിറ്റഴിക്കാൻ ചിലർ സഹായിക്കുന്നുവെന്ന നിക്ഷേപകരുടെ ആരോപണം ഈ സംഭവത്തോടെ ശരിയെന്ന് തെളിഞ്ഞു. എന്നാൽ, ഇത്തരക്കാരുടെ വിവരം അന്വേഷണസംഘത്തിന് കൈമാറിയിട്ടും ഇവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ തയാറാകുന്നില്ലെന്ന് ആരോപണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.