പ്രാവച്ചമ്പലം^മലയിൻകീഴ് റോഡ് തകർന്നു

പ്രാവച്ചമ്പലം-മലയിൻകീഴ് റോഡ് തകർന്നു നേമം: റോഡ് ഗതാഗതയോഗ്യമല്ലാതായിട്ടും പഞ്ചായത്തിന് കുലുക്കമില്ല. നാട്ടുകാർ പ്രക്ഷോഭത്തിന്. കരമന-കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലത്തുനിന്ന് മലയിൻകീഴിലേക്ക് പോകുന്ന റോഡാണ് തകർന്നുകിടക്കുന്നത്. കാലങ്ങളായി ഈ റോഡ് ടാർ ചെയ്തിട്ട്. റോഡ് തകർന്നതിന് പിന്നാലെ ഇവിടെ ഒരാഴ്ച മുമ്പ് പി.ഡബ്ല്യു.ഡി അധികൃതരെത്തി രണ്ടുവശത്തും ജെ.സി.ബി കൊണ്ട് കുഴിച്ച് കേബിൾ സ്ഥാപിച്ചിരുന്നു. ഇവിടെ മഴകൂടി പെയ്തതോടെ ചളിയും വെള്ളവുമായി കാൽനടപോലും അസാധ്യമായിരിക്കുകയാണ്. മൂക്കന്നിമലയിൽനിന്നുള്ള നിരന്തര ടിപ്പർ ലോറിയോട്ടം കൂടിയായതോടെ റോഡി​െൻറ അവസ്ഥ ദയനീയമായി. റോഡ് എത്രയും വേഗം ടാറിട്ട് സഞ്ചാരയോഗ്യമാക്കാൻ പള്ളിച്ചൽ പഞ്ചായത്ത് തയാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും െറസി. അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചിത്രം - തകർന്ന പ്രാവച്ചമ്പലം-മലയിൻകീഴ് റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.