ബോധവത്​കരണ റാലി

നെയ്യാറ്റിൻകര: സ്റ്റുഡൻറ് െപാലീസ് കാഡറ്റ് നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ നടത്തി നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ റാലി ഫ്ലാഗ് ഒാഫ് ചെയ്തു. തുടർന്ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ എം.എൽ.എ കെ. ആൻസലൻ വെള്ളപ്രാവുകളെ തുടർന്ന് ലഹരിയോട് വിടചൊല്ലി വിദ്യാർഥികൾ ആയിരം േഗാളുകൾ അടിക്കുകയും ചെയ്തു. തുടർന്ന് നെയ്യാറ്റിൻകര ബി.എച്ച്.എസ്.എസിൽ നടന്ന പൊതുസമ്മേളനം ഗാന്ധിയൻ ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറി​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ചന്ദ്രമോഹനൻ, മുനിസിപ്പൽ വൈസ്ചെയർമാൻ കെ.കെ. ഷിബു, നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ കെ.എസ്. അരുൺ, എക്സൈസ് ഇൻസ്പെക്ടർ ബെഞ്ചമിൻ, സബ് ഇൻസ്പെക്ടർ എസ്. ബിജോയി, എസ്.പി.സി അസിസ്റ്റൻറ് നോഡൽ ഒാഫിസർ എസ്.െഎ. രാജഗോപാൽ, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ചാർലറ്റ് പത്മ, പി.ടി.എ പ്രസിഡൻറ് മധുസൂദനൻനായർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.