അബ്​ദുൽ വാഹിദിെൻറ നന്മമനസ്സ് തുണയായി; ഷക്കീലാബീവിക്ക് പുരയിടമായി

കല്ലമ്പലം: വിധവയായ ഷക്കീലാബീവിയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് കേറിക്കിടക്കാൻ ഒരു തുണ്ടുഭൂമിയെന്ന സ്വപ്നം സുമനസ്സി​െൻറ കാരുണ്യത്താൽ യാഥാർഥ്യമായി. കല്ലമ്പലം ഷഹീൻ എൻറർപ്രൈസസ് ഉടമ അബ്ദുൽ വാഹിദാണ് ത​െൻറ ഉടമസ്ഥതയിലുള്ള നാലേമുക്കാൽ സ​െൻറ് പുരയിടം ഷക്കീലാബീവിക്ക് ദാനമായി നൽകിയത്. ഇവരുടെ ദുരിതജീതം മനസ്സിലാക്കിയ അബ്ദുൽ വാഹിദ് ഭൂമി നൽകാനുള്ള സന്നദ്ധത നാവായിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് അംഗങ്ങളായ എ. സിയാദ്, ദേവദാസ് എന്നിവർ മുൻകൈയെടുക്കുകയും വാഹിദ് വസ്തുവി​െൻറ ആധാരം ഷക്കീലാബീവിക്ക് കൈമാറുകയുംചെയ്തു. വെട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം സുജി, അഡ്വ. താജുദ്ദീൻ അഹമ്മദ്, എ. ഷാജഹാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്തി​െൻറയും നാട്ടുകാരുടെയും സഹായത്തോടെ ഇവർക്ക് വീട് വെച്ചുനൽകുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ചിത്രം: അബ്ദുൽ വാഹിദ് ത​െൻറ പേരിലുള്ള വസ്തുവി​െൻറ പ്രമാണം ഷക്കീലാബീവിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.