സുഹൃത്തി​െൻറ ചതിയിൽ ലക്ഷങ്ങളുടെ ബാധ്യത; നാടണയാനാകാതെ മലയാളി

blurb: തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജാണ് കുടുങ്ങിക്കിടക്കുന്നത് മസ്കത്ത്: നാട്ടിൽനിന്ന് ഗൾഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന സുഹൃത്തി​െൻറ വാഗ്ദാനം വിശ്വസിച്ചത് തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജിനെ എത്തിച്ചത് ലക്ഷങ്ങളുടെ കടബാധ്യതയിൽ. 13 വർഷത്തെ പ്രവാസ ജീവിതത്തി​െൻറ സമ്പാദ്യമായ കിടപ്പാടം എപ്പോൾ വേണമെങ്കിലും ബാങ്ക് ജപ്തി ചെയ്യാവുന്ന സ്ഥിതിയിലാണ്. മസ്കത്തിലും നാട്ടിലുമായി ഏകദേശം 60 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മനോജിന് ഇപ്പോഴുള്ളത്. ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് പുറത്തായ ഇദ്ദേഹത്തിന് പാസ്പോർട്ട് സ്പോൺസറുടെ കൈവശമായതിനാൽ നാട്ടിൽ പോകാനും കഴിയാത്ത സ്ഥിതിയാണ്. സുമനസ്സുകളായ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മസ്കത്തിൽ കഴിയുന്ന മനോജ് തന്നെ ഇരുട്ടിൽനിന്ന് കരകയറ്റാൻ കേരളസർക്കാറും ഇന്ത്യൻ എംബസിയും ഇടപെടുമെന്ന പ്രതീക്ഷയാണുള്ളത്. ഭർത്താവിനെ ചതിച്ച സുഹൃത്ത് ദീപുവും ഭാര്യ െഎശ്വര്യയും അടക്കമുള്ളവർക്കെതിരെ മനോജി​െൻറ ഭാര്യ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കയറ്റുമതി ബിസിനസ് തുടങ്ങാൻ അമ്പതു ലക്ഷം രൂപ ചെലവുവരുമെന്നാണ് ദീപു മനോജിനോട് പറഞ്ഞത്. വായ്പക്ക് ബാങ്കിനെ സമീപിച്ചെങ്കിലും മുമ്പ് ഭവനവായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിരുന്നതിനാൽ മനോജിന് വായ്പ ലഭിച്ചില്ല. ഇതേ തുടർന്ന് വീടും സ്ഥലവും ദുബൈയിൽ ജോലിചെയ്യുന്ന െഎശ്വര്യയുടെ പേരിൽ എഴുതിക്കൊടുത്തു. തുടർന്ന് ഇൗ കരാർ കാട്ടി െഎ.ഡി.ബി.െഎ ബാങ്കിൽനിന്ന് 2014 നവംബറിൽ 48 ലക്ഷം രൂപയുടെ പർച്ചേഴ്സ് വായ്പയെടുക്കുകയായിരുന്നു. ബാങ്ക് വായ്പ അടച്ചുതീർന്നാൽ സ്ഥലം തിരിച്ച് എഴുതി നൽകാമെന്നായിരുന്നു ഇവർ തമ്മിലെ ധാരണ. മനോജ് ഇൗ സമയം പഴം, പച്ചക്കറി വിപണനം ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് ഒമാനിലെത്തിയ ദീപു ഉള്ളി ഇറക്കുമതി ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് മനോജി​െൻറ സ്പോൺസറെ കൊണ്ട് ആറായിരം റിയാൽ (ഏകദേശം പത്തുലക്ഷം രൂപയോളം) തിരുവനന്തപുരത്തെ കയറ്റുമതിക്കാര്‍ക്കു അയച്ചു കൊടുപ്പിക്കുകയും ചെയ്തു. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യമായതോടെ മനോജിെന ജോലിയിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. പാസ്പോർട്ട് വിട്ടുെകാടുക്കാനും സ്പോൺസർ ഇതുവരെ തയാറായിട്ടില്ല. നാട്ടിലെ ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞമാസം ജപ്തി നോട്ടീസും ലഭിച്ചതായി മനോജ് പറഞ്ഞു. ദീപുവും ഭാര്യയും കുറച്ചുനാൾ മസ്കത്തിൽ താമസിച്ചതി​െൻറ ഫ്ലാറ്റ് വാടക, റ​െൻറ് എ കാർ വാടക തുടങ്ങിയ ഇനങ്ങളിൽ രണ്ടായിരത്തിലധികം റിയാലി​െൻറ ബാധ്യതയും ത​െൻറ തലയിലായതായി മനോജ് പറയുന്നു. ചെറിയ ജോലികൾ ചെയ്ത് ഇൗ ബാധ്യത കുറെയൊക്കെ വീട്ടിയിട്ടുണ്ട്. നിയമ നടപടികൾക്കായി നാട്ടിൽ പോകണമെന്ന ആഗ്രഹത്തിന് പാസ്പോർട്ട് ഇല്ലാത്തതു കുരുക്കാകുന്നതി​െൻറ വേദനയിലാണ് ഇൗ യുവാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.