റിസർവേഷൻ കേന്ദ്രങ്ങൾ ഇന്ന്​ ഒരു ഷിഫ്റ്റിൽ പ്രവർത്തിക്കും

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ ബുധനാഴ്ച ഒരു ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഞായറാഴ്ചകളിലേതുപോലെ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാകും പ്രവൃത്തിസമയം. താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു തിരുവനന്തപുരം: ഹൂബ്ലി-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് (12777) തുംകൂറിൽ രണ്ട് മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചു (എത്തിച്ചേരുന്ന സമയം ഉച്ചക്ക് 1.25, പുറപ്പെടുന്നത് ഉച്ചക്ക് 1.27). കൊച്ചുവേളി-ഹൂബ്ലി പ്രതിവാര എക്സ്പ്രസിന് (12778) തുംകൂറിൽ രണ്ട് മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചു (എത്തിച്ചേരുന്ന സമയം രാവിലെ 5.33, പുറപ്പെടുന്നത് രാവിലെ 5.35). വ്യാഴം മുതൽ 2018 ഏപ്രിൽ 18 വരെ കൊച്ചുവേളി-കെ.എസ്.ആർ ബംഗളൂരു പ്രതിദിന എക്സ്പ്രസിന് (16316) വൈറ്റ്ഫീൽഡിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചു (എത്തിച്ചേരുന്ന സമയം രാത്രി 7.26, പുറപ്പെടുന്നത് രാത്രി 7.27). കെ.എസ്.ആർ ബംഗളൂരു-കൊച്ചുവേളി പ്രതിദിന എക്സ്പ്രസിന് െട്രയിൻ നമ്പർ (16315) വൈറ്റ്ഫീൽഡിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചു (എത്തിച്ചേരുന്ന സമയം വൈകീട്ട് 5.34, പുറപ്പെടുന്നത് വൈകീട്ട് 5.35).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.