കലാലയ രാഷ്​ട്രീയം: ഹൈകോടതി വിധി പ്രത്യാഘാതങ്ങള്‍ സൃഷ്​ടിക്കും ^ഹസൻ

കലാലയ രാഷ്ട്രീയം: ഹൈകോടതി വിധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും -ഹസൻ തിരുവനന്തപുരം: കലാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന ഹൈകോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ. വര്‍ഗീയത, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ അരാജകത്വ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ വിധി ഇടയാക്കും. വളർന്നുവരുന്ന തലമുറക്ക് ജനാധിപത്യ സംവിധാനത്തെക്കുറിച്ച് പരിശീലനം നല്‍കുന്ന കളരിയാണ് കോളജുകൾ. വിദ്യാഭ്യാസം കച്ചവടമാക്കിയ ചില സ്വകാര്യമാനേജുമ​െൻറുകള്‍ വിദ്യാർഥികളോട് അനീതി കാണിക്കുമ്പോള്‍ അതിനെതിരേ പ്രതിഷേധം ഉയര്‍ന്നു വരുന്നത് സ്വാഭാവിമാണ്. എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാർഥി സംഘടനകള്‍ കലാലയ രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്തി​െൻറ പരിണത ഫലമാണ് കാമ്പസ് രാഷ്ട്രീയത്തിനെതിരായ കോടതിവിധി. പേക്ഷ, വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യത്തിലൂടെ രൂക്ഷമായ അക്രമങ്ങളും വ്യാപകമായ സമരങ്ങളും നടത്തി കാമ്പസുകളെ സമരഭൂമിയും രക്തക്കളവും ആക്കുന്നത് ഇത്തരം സംഘടനകളാണ്. ഇവര്‍ നടത്തുന്ന അക്രമങ്ങളുടെയും സമരങ്ങളുടെയും പേരില്‍ കേരളത്തിലെ വിദ്യാർഥി സമൂഹത്തിന് നല്‍കിയ ജനാധിപത്യ അവകാശം നിരോധിക്കുന്ന കോടതിവിധി പുനഃപരിശോധിക്കാന്‍ തയാറാകണം. വിദ്യാർഥി സമൂഹത്തെയാകെ ശിക്ഷിക്കുന്ന നടപടിയാണിത്. വിദ്യാർഥികളുടെ ജനാധിപത്യ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.