സോളാറിൽ നിലപാട്​ കടുപ്പിക്കാൻ ​െഎ പക്ഷം ഒരുങ്ങുന്നു ജോൺ പി. തോമസ്​

തിരുവനന്തപുരം: സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ ഉന്നമിട്ട് നിലപാട് കടുപ്പിക്കാൻ കോൺഗ്രസിലെ െഎ പക്ഷം ഒരുങ്ങുന്നു. സോളാറിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും പാർട്ടി ഹൈകമാൻഡ് സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി നിർദേശം നൽകിയിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് െഎ പക്ഷം. സോളാർ റിപ്പോർേട്ടാടെ പ്രതിരോധത്തിലായിരിക്കുന്ന ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും പിന്തുണക്കാൻ ഇനി െഎ പക്ഷം ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണ് കെ.പി.സി.സി വൈസ് പ്രസിഡൻറും െഎ ഗ്രൂപ് നേതാവുമായ വി.ഡി. സതീശനിലൂടെ പുറത്തുവന്നിരിക്കുന്നത്. സോളാർ കമീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസിലെ നേതാക്കൾെക്കതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ സതീശൻ പ്രശ്നത്തെ നിസ്സാരമായി കാണുന്നിെല്ലന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേരായവരെ പ്രതിരോധിക്കാൻ തയാറാകാതിരുന്ന അദ്ദേഹം, സംസ്ഥാന നേതാക്കൾ നൽകിയ വിശദീകരണത്തിൽ കേന്ദ്രനേതൃത്വം സംതൃപ്തരാണെന്ന കെ.പി.സി.സി പ്രസിഡൻറി​െൻറ വാദം അംഗീകരിക്കാനും തയാറായില്ല. അതേസമയം അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന അഭിപ്രായം അദ്ദേഹം ആവർത്തിച്ചുവെന്ന് മാത്രമല്ല വിഷയം പാർട്ടിയിൽ ചർച്ചെചയ്യുമെന്നും അപ്പോൾ ത​െൻറ നിലപാട് വ്യക്തമാക്കുമെന്നും അറിയിച്ചു. സതീശ​െൻറ നിലപാട് സ്വന്തം നിലയിലുള്ളതാണെന്ന് ആരും കരുതുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ഇപ്പോൾ ഏറെ അടുപ്പം പുലർത്തുന്ന അദ്ദേഹം സോളാറിൽ െഎ പക്ഷത്തി​െൻറ നിലപാട് സംബന്ധിച്ച് വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നതെന്നാണ് പൊതുവെ കരുതെപ്പടുന്നത്. ഇതിൽ പാർട്ടിയിലെ മറുചേരിക്ക് കടുത്ത അമർഷവും ഉണ്ട്. സോളാർ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും സർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ നീങ്ങിയെന്നും കോൺഗ്രസ് വാദിക്കുന്നതിനിടെയാണ് റിപ്പോർട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി െഎ പക്ഷം രംഗത്തെത്തിയത്. ഇതാകെട്ട രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നതാണ്. സോളാർ റിപ്പോർട്ട് പ്രകാരം സർക്കാർ തീരുമാനിച്ചിരിക്കുന്ന നിയമനടപടിയിൽ ഗ്രൂപ് വ്യത്യാസമില്ലാതെ കോൺഗ്രസിലെ നേതാക്കൾ ഉൾപ്പെടുന്നുണ്ട്. എങ്കിലും കടുത്ത ആഘാതം എ പക്ഷത്തിനാണ്. ഉമ്മൻ ചാണ്ടിയെ തളക്കാൻ സോളാറിലൂടെ ലഭിച്ചിരിക്കുന്ന അവസരം ഉപയോഗിക്കാനാണ് െഎ പക്ഷം ഒരുങ്ങുന്നത്. സോളാർ വിഷയം ദേശീയതലത്തിൽ ബി.ജെ.പി ഉപയോഗിക്കുമെന്നതിനാൽ പാർട്ടി കേന്ദ്രനേതൃത്വം ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും സംരക്ഷണം നൽകില്ലെന്നാണ് െഎ പക്ഷത്തി​െൻറ കണക്കുകൂട്ടൽ. അത്തരമൊരു അവസരം കൂടി ഉപയോഗിച്ച് പാർട്ടിയിൽ എ പക്ഷത്തെ ദുർബലപ്പെടുത്തിയാൽ പാർട്ടിയിലും പാർലമ​െൻററി നേതൃത്വത്തിലും മേൽക്കോയ്മ നേടാൻ സഹായകമാകുമെന്നും െഎ പക്ഷം പ്രതീക്ഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.