നടപ്പാത നിർമിക്കണം

കാട്ടാക്കട: പഞ്ചായത്തിലെ ബൈപാസ് റോഡുകളിലും ജങ്ഷനുകളിലും നടപാത നിർമിക്കണമെന്നും റോഡ് കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കാനും നടപടി വേണമെന്ന ആവശ്യം ശക്തം. നടപ്പാത ഇല്ലാത്തതുകാരണം കാൽനടക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. കാട്ടാക്കട ജങ്ഷനിലെ പൊലീസ് സ്റ്റേഷനും ഗ്രാമപഞ്ചായത്ത് ഓഫിസിനും തൊട്ടടുത്തുവരെ റോഡ് കൈയേറിയാണ് കച്ചവടം. റോഡിൽ സാധനങ്ങൾ ഇറക്കി യാത്രക്കാരെ വെല്ലുവിളിച്ചാണ് കച്ചവടം. ഇതിനെതിരെ വ്യാപക പരാതി ഉയർന്നെങ്കിലും ഒരുനടപടിയും സ്വീകരിക്കുന്നില്ല. രണ്ട് വർഷം മുമ്പ് കാട്ടാക്കട പൊലീസ് അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലെ റോഡ് കൈയേറ്റം ഒഴിപ്പിച്ചിരുന്നു. റോഡിലെ ബോർഡുകളും ബാനറുകളും വരെ മാറ്റി. എന്നാൽ, വീണ്ടും സജീവമായി ബോർഡുകളും റോഡിലെ സ്ഥിരം കച്ചവടവുമൊക്കെ തിരിച്ചുവന്നിരിക്കുകയാണ്. കാൽനടസ്ഥലം വഴിവാണിഭക്കാർ കൈയേറിയതോടെ കാൽനട റോഡിലായി. ഇതോടെയാണ് അപകടവും ഗതാഗതക്കുരുക്കും വർധിച്ചത്. പട്ടണത്തിലെ റോഡിലെ കച്ചവടം അവസാനിപ്പിക്കാൻ അധികൃതർ തയാറാകാത്തതിനു പിന്നിൽ അഴിമതിയാണെന്നും ആക്ഷേപമുണ്ട്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പൊതുമരാമത്ത് വക കൈയേറി കച്ചവടം നടത്തുന്നവരെയും ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെയും കേെസടുക്കുമെന്നുള്ള ജില്ല ഭരണകൂടത്തി​െൻറ മുന്നറിയിപ്പും എല്ലാപേരും മറന്നു. കാട്ടാക്കട പട്ടണത്തിലെ റോഡിലെ കച്ചവടവും അനധികൃത പാർക്കിങ്ങും കാരണം ഗതാഗതക്കുരുക്ക് നിത്യസംഭവമായി തീർന്നിരിക്കുകയാണ്. പഞ്ചായത്തിലെ കിള്ളി- പങ്കജകസ്തൂരി മെഡിക്കൽ കോളജ് റോഡ്, എട്ടിരുത്തി- കുളത്തുമ്മൽ ഹൈസ്കൂൾ റോഡ് നവീകരിച്ച് നടപ്പാത നിർമിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. പ്രധാന റോഡിൽ നടപ്പാത ഇല്ലാത്തതും വാഹനങ്ങളുടെ ബാഹുല്യവും കാരണം അപകടസാധ്യത ഉള്ളതിനാലാണ് ബൈപാസ് റോഡുകളിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.