യു.ഡി.എഫ്​ ആഹ്വാനംചെയ്​ത ഹർത്താൽ കിഴക്കൻ മേഖലയിൽ പൂർണം

പുനലൂർ: . കല്ലേറിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ല് തകർന്നു. പുനലൂർ ഡിപ്പോയിൽനിന്ന് സർവിസ് നടത്താനുള്ള നീക്കവും സമരക്കാർ തടഞ്ഞു. പുനലൂർ പട്ടണത്തിലടക്കം കടകേമ്പാളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒഴികെയുള്ളത് നിരത്തിലിറങ്ങിയില്ല. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ചരക്കുമായി വന്ന വാഹനങ്ങൾ അതിർത്തിയായ പുളിയറയിലും കോട്ടവാസലിലും നിർത്തിയിട്ടു. ചെക്ക്പോസ്റ്റി​െൻറ പ്രവർത്തനവും നാമമാത്രമായിരുന്നു. അലിമുക്കിൽ രണ്ട് ഫാസ്റ്റ്പാസഞ്ചറുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. സമരക്കാർ തടഞ്ഞിട്ട് ബസുകൾ മുന്നോെട്ടടുത്തതോടെ കല്ലെറിയുകയായിരുന്നു. കല്ലേറുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവർക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. പുനലൂർ ഡിപ്പോയിൽനിന്ന് ബസുകൾ പുറത്തേക്ക് ഇറങ്ങാതിരിക്കത്തക്ക നിലയിൽ സമരക്കാർ തടസ്സം സൃഷ്ടിച്ചു. സ്വകാര്യ ടാക്സി വാഹനങ്ങളും തടഞ്ഞു. അക്രമസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവലും ഉണ്ടായിരുന്നു. ഹർത്താലനുകൂലികൾ പുനലൂരിലും തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിൽ പ്രകടനം നടത്തി. പുനലൂരിൽ ടി.ബി ജങ്ഷനിൽനിന്ന് തുടങ്ങിയ പ്രകടനം ടൗൺചുറ്റി പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സമാപിച്ചു. ഭാരതിപുരം ശശി, പുനലൂർ മധു, എസ്. താജുദ്ദീൻ, കരിക്കത്തിൽ പ്രസേനൻ, ഇടമൺ ഇസ്മായിൽ, എസ്.ഇ. സജ്ഞയ്ഖാൻ, ഇടമൺ ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.