ടൈറ്റാനിയം അഴിമതി; സി.ബി.ഐ അന്വേഷണം അട്ടിമറിച്ചു

വേളി: ടൈറ്റാനിയം അഴിമതി സംബന്ധിച്ച സി.ബി.ഐ അന്വേഷണം അട്ടിമറിച്ചു. ടൈറ്റാനിയത്തില്‍ ഇതരസംസ്ഥാന സ്വകാര്യ കമ്പനികള്‍ക്ക് ഇടപാടുകള്‍ ഉള്ളതായി കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍നടപടികളില്ലാത്തതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ പോലും സി.ബി.ഐക്ക് കഴിയുന്നില്ല. മുമ്പ് ടൈറ്റാനിയം കമ്പനിയില്‍ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങള്‍ ഇവിടെതന്നെ കെട്ടിക്കിടക്കുകയായിരുന്നു. ഏറ്റവുമധികം ഗുണമേന്മയുള്ള ടൈറ്റാനിയം ഉൽപന്നങ്ങള്‍ വിറ്റുപോകാതെ കമ്പനിയില്‍തന്നെ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ തൊഴിലാളികള്‍ക്ക് കൃതമായി ശമ്പളംപോലും കിട്ടാതായി. തൊഴിലാളികള്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ വന്‍അഴിമതിയാണ് പുറത്തുവന്നത്. കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗം ടൈറ്റാനിയം ഉൽപന്നങ്ങളാണെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ ഒരു സ്വകാര്യ കമ്പനിയുടെ ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ കമ്പനിയുടെ രേഖകള്‍ ഉപയോഗിച്ച് വില്‍പന നടത്തിയിരുന്നതായി തെളിവ് സഹിതം കണ്ടുപിടിച്ചിരുന്നു. ഇതോടെയാണ് കമ്പനിയുടെ ഉൽപന്നങ്ങൾ കെട്ടിക്കിടന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സസ്പെൻഡ് ചെയ്തു. എന്നാൽ, ഇവർക്കെതിരെ കേസ് കൊടുക്കാനോ മറ്റു നടപടികൾ സ്വീകരിക്കാനോ കമ്പനി തയാറായില്ല. വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള മറിച്ച് വില്‍പന പിടികൂടുകയും വീണ്ടും ടൈറ്റാനിയം ഉൽപന്നങ്ങള്‍ വിറ്റുപോകുകയും ചെയ്തതോടെ നഷ്ടത്തില്‍നിന്ന് കമ്പനി ലാഭത്തിലേക്ക് കുതിച്ചു. പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 36 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം ലാഭത്തിലേക്ക് തിരിച്ചെത്തിയ കമ്പനിയെ തകര്‍ത്ത് സ്വകാര്യമേഖലക്ക് അടിയറവെക്കാനുള്ള ഗൂഢനീക്കങ്ങള്‍ വീണ്ടും ആരംഭിച്ചു. ടൈറ്റാനിയം ഉൽപന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ വന്‍ അഴിമതി നടത്തി. ഇവരെ കൈയോടെ പിടികൂടിയെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അഴിമതി നടത്തുന്നതി​െൻറ ഒരുവിഹിതം കൃതമായി കിട്ടുന്നതിനാല്‍ പ്രതിഷേധവുമായി ഇറങ്ങാന്‍ തൊഴിലാളി സംഘടനകളും തയാറാകുന്നിെല്ലന്ന് ജീവനക്കാര്‍ പറയുന്നു. ജലമലിനീകരണ പ്ലാൻറിലെ ആസിഡ് നിര്‍വീര്യമാക്കാനുപയോഗിക്കുന്ന കാൽസ്യം കാര്‍ബണേറ്റി​െൻറ (നീറ്റുകക്ക) ഇറക്കുമതിയില്‍ കോടികളുടെ ക്രമക്കേടാണ് സെപ്റ്റംബറിൽ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് നൈനാന്‍ നേരിട്ട് പിടികൂടിയത്. പ്ലാൻറിലേക്ക് ആവശ്യമായ കാൽസ്യം കാര്‍ബണേറ്റ് ഇറക്കുമതി ചെയ്യാൻ അംഗീകാരമില്ലാത്ത ഒരു കമ്പനിക്ക് 44.90 കോടി രൂപക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കുകയും ഇവര്‍ ഗുണനിലവാരമില്ലാത്ത നീറ്റുകക്ക രണ്ടുതവണ പ്ലാൻറിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കമ്പനിയുമായുള്ള തുടര്‍കരാര്‍ റദ്ദാക്കിയെങ്കിലും ഇതിനു ചുക്കാന്‍ പിടിച്ച കമേഴ്സ്യല്‍ വിഭാഗം തലവെനതിരെ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. ട്രീറ്റ്മ​െൻറ് പ്ലാൻറി​െൻറ അഴിമതിയുമായി ബന്ധപ്പെട്ട് നിവലില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇൻറര്‍പോളി​െൻറ സഹായം തേടിയിരിക്കുകയാണ്. പ്ലാൻറിന് അവശ്യമായ സാധനങ്ങള്‍ അന്ന് വിദേശത്തുനിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. എം. റഫീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.