കഠിനംകുളം ഗ്രാമപഞ്ചായത്ത്: എൽ.ഡി.എഫിന് ഭരണം നഷ്​ടമായി ബി.ജെ.പി അംഗത്തി​െൻറ സഹായത്തോടെ സി.പി.എം വിമതൻ യു.ഡി.എഫ് പ്രസിഡൻറ്

കഴക്കൂട്ടം: ഏക ബി.ജെ.പി അംഗത്തി​െൻറ സഹായത്തോടെ സി.പി.എം വിമതൻ യു.ഡി.എഫ് പ്രസിഡൻറായതോടെ കഠിനംകുളം പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. ഇടതുപക്ഷം വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നതോടെ വൈസ് പ്രസിഡൻറ് സ്ഥാനവും യു.ഡി.എഫിന് ലഭിച്ചു. പുതുക്കുറിച്ചി വാർഡിൽ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ നാഗപ്പനെതിരെ സി.പി.എം വിമതനായിനിന്ന് വിജയിച്ച പി. ഫെലിക്സാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെലിക്സിന് 12 വോട്ടും എതിരെ മത്സരിച്ച സി.പി.എമ്മിലെ സുകു കുമാറിന് 11 വോട്ടുമാണ് ലഭിച്ചത്. പള്ളിനട വാർഡ് അംഗമായ മുസ്ലിംലീഗിലെ നസീമ കബീറാണ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ സി.പി.എം -11, കോൺഗ്രസ്- -ഏഴ്, മുസ്ലിം ലീഗ് -രണ്ട്, ബി.ജെ.പി- -ഒന്ന്, സി.പി.എം വിമതൻ- -ഒന്ന്, കോൺഗ്രസ് വിമതൻ- -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ചാന്നാങ്കര വാർഡിലെ ബി.ജെ.പി അംഗമായ അനിതകുമാരി യു.ഡി.എഫിനെ അനുകൂലിച്ചതോടെയാണ് ഫെലിക്സിന് 12 വോട്ട് ലഭിച്ചത്. എൽ.ഡി.എഫി​െൻറ ഭരണപരാജയവും ഫെലിക്സ് സ്വതന്ത്രനായതുകൊണ്ടാണ് പ്രസിഡൻറ് െതര‍ഞ്ഞെടുപ്പിനെ അനുകൂലിച്ചതെന്നും ബി.ജെ.പിക്കാർ പറഞ്ഞു. അതേസമയം, വൈസ് പ്രസിഡൻറ് െതരഞ്ഞെടുപ്പിനെ അനുകൂലിക്കില്ലെന്ന് നേരത്തേ ബി.ജെ.പി പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രസിഡൻറ് െതരഞ്ഞെടുപ്പ് നടന്നത്. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡൻറ് െതരഞ്ഞെടുപ്പിനു മുമ്പ് സി.പി.എം വനിതാംഗമായ ഷെമിക്ക് നെഞ്ചുവേദനയനുഭവപ്പെട്ടു. തൊട്ടടുത്ത മറ്റു രണ്ട് സി.പി.എം അംങ്ങൾ ചേർന്ന് തൊട്ടടുത്ത പുത്തൻതോപ്പ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരിച്ചെത്തിയപ്പോൾ സമയം കഴിഞ്ഞതിനാൽ മൂന്ന് അംഗങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയാതെ വന്നു. ഇതോെടയാണ് ബാക്കി എട്ട് സി.പി.എം അംഗങ്ങളും വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നത്. അബ്ദുൽ വാഹിദ് പ്രസിഡൻറായും റീത്താനിക്സൺ വൈസ് പ്രസിഡൻറായും 19 മാസം ഇടത് ഭരണം നടത്തിയിരുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറിനും വൈസ് പ്രസിഡൻറിനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് വീണ്ടും ഭരണമാറ്റത്തിന് കളമൊരുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.