എൽ.ഡി.എഫ് തെക്കൻമേഖല ജാഥ ഉദ്ഘാടനസമ്മേളനം 21ന് പാളയത്ത്

തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് തുടക്കംകുറിക്കുന്ന എൽ.ഡി.എഫ് തെക്കൻമേഖല ജാഥ ജില്ലയിൽ രണ്ടുദിവസം പര്യടനം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജാഥ 21ന് വൈകീട്ട് നാലിന് പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 22ന് ബാലരാമപുരം, നെയ്യാറ്റിൻകര, വെള്ളറട, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. കേന്ദ്രസർക്കാറി​െൻറ ജനേദ്രാഹ നയങ്ങൾ തുറന്നുകാട്ടിയും വർഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും എൽ.ഡി.എഫ് സർക്കാറി​െൻറ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് ജാഥകൾ. സംഘാടക സമിതി രൂപവത്കരിക്കുന്നതിനായി ചേർന്ന യോഗം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.