ഇവൻ നാളെയുടെ താരങ്ങൾ

കൊല്ലം: സബ് ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ 15 പോയൻറുമായി പന്മനമനയില്‍ എസ്.ബി.വി എസ്.ജി.എച്ച്.എസ്.എസിലെ എസ്. ഇന്ദ്രജ് വ്യക്തിഗത ചാമ്പ്യനായി. 100, 200 മീറ്റര്‍ ഓട്ടം 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലെ ഒന്നാംസ്ഥാനമാണ് ഇന്ദ്രജിന് തുണയായത്. എട്ട് പോയൻറുള്ള കരവാളൂര്‍ എ.എം.എം.എച്ച്.എസിലെ എസ്. അരുണിനാണ് രണ്ടാം സ്ഥാനം. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11 പോയൻറ് നേടിയ വാളത്തുംഗല്‍ ഗവ.ജി.വി.എച്ച്.എസ്.എസിലെ എസ്. വര്‍ഷയാണ് വ്യക്തിഗത ചാമ്പ്യന്‍. 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനവും 100, 200 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാംസ്ഥാനവുമാണ് വര്‍ഷ നേടിയത്. 10 പോയൻറുള്ള കൊല്ലം ക്രിസ്തുരാജ് എച്ച്.എസിലെ എച്ച്. ഹര്‍ഷയാണ് രണ്ടാംസ്ഥാനത്ത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സായി കൊല്ലത്തി​െൻറ ബി. ബിനോയ് ചാമ്പ്യനായി. 10 പോയൻറാണ് ബിനോയിക്ക് ലഭിച്ചത്. പുനലൂര്‍ സ​െൻറ് ഗൊരേറ്റി എച്ച്.എസ്.എസിലെ റോയല്‍ അവറാച്ചനാണ് രണ്ടാംസ്ഥാനം. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15 പോയൻറുമായി സായി കൊല്ലത്തി​െൻറ എസ്. അശ്വതി ചാമ്പ്യനായി. പുനലൂര്‍ എച്ച്.എസ് ഫോര്‍ ഗേള്‍സിലെ എസ്.എല്‍. ലക്ഷ്മിപ്രിയയാണ് രണ്ടാംസ്ഥാനത്ത്. സീനയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15 പോയൻറുമായി വയല ഗവ.എച്ച്.എസ്.എസിലെ എ. അശ്വന്ത് ചാമ്പ്യനായി. പുനലൂര്‍ ബോയ്‌സ് എച്ച്.എസ്.എസിലെ സാവിയോ സാബുവിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15 പോയൻറുമായി പത്തനാപുരം എം.ടി.എച്ച്.എസിലെ സുബിന മറിയം ജോസഫ് ചാമ്പ്യനായി. കൊല്ലം ക്രിസ്തുരാജ് എച്ച്.എസിലെ അമലു ചാക്കോയാണ് രണ്ടാം സ്ഥാനത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.