നീറമൺകര^പ്രാവച്ചമ്പലം റോഡിൽ കാമറയും സ്​പീഡ് റഡാറും സ്​ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

നീറമൺകര-പ്രാവച്ചമ്പലം റോഡിൽ കാമറയും സ്പീഡ് റഡാറും സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: നീറമൺകര മുതൽ പ്രാവച്ചമ്പലം വരെ ദേശീയ പാതയിലെ എല്ലാ ജങ്ഷനുകളിലും കാമറകളും സ്പീഡ് റഡാർ സിസ്റ്റവും സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും സിഗ്നലുകൾ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർക്കും ജില്ല പൊലീസ് മേധാവിക്കും നിർദേശംനൽകി. സിഗ്നൽലൈറ്റ് സമ്പ്രദായം ഇല്ലാത്ത കെ.എസ്.ആർ.റ്റി.സി പാപ്പനംകോട് ബസ്സ്റ്റാൻഡിന് മുമ്പിൽ സിഗ്നലൈറ്റ് സ്ഥാപിക്കണമെന്നും കമീഷൻ നിർദേശിച്ചു. റോഡിന് ഇരുവശത്തുമുള്ള പാർക്കിങ് ഒഴിവാക്കണം. എല്ലാ പ്രധാനസ്ഥലങ്ങളിലും റോഡിന് ഇരുവശവും കാണാവുന്ന വിധത്തിൽ വേഗപരിധി നിശ്ചയിക്കുന്ന ബോർഡ് സ്ഥാപിക്കണം. കാമറ സിസ്റ്റം വഴി വേഗപരിധി ലംഘിക്കുന്നവർക്കെതിരെ കുറ്റകൃത്യം കണ്ടെത്തി കർശനനടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു. ദേശീയപാതയിൽ അപകടമരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.