സൗജന്യ ​കൃത്രിമകാൽ വിതരണ ക്യാമ്പ്​

കൊല്ലം: റോട്ടറി ക്ലബ് ഒാഫ് ക്വയിലോൺ വെസ്റ്റ് എൻഡും താമരക്കുളം ഗണപതി നഗർ െറസിഡൻറ്സ് അസോസിയേഷനും സംയുക്തമായി നവംബർ 15 മുതൽ 22 വരെ സൗജന്യ കൃത്രിമകാൽ വിതരണ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താമരക്കുളം ഗണപതി നഗർ അങ്കണത്തിൽ നടക്കുന്ന ക്യാമ്പിൽ മുട്ടിന് താഴെ അംഗവൈകല്യം സംഭവിച്ചവർക്കാണ് കൃത്രിമകാലുകൾ നൽകുന്നത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് ക്യാമ്പ്. ഫോൺ: 9847200696, 9847404882. വാർത്തസമ്മേളനത്തിൽ കെ.പി. രാമചന്ദ്രൻ നായർ, െക.വി. രവിമോഹൻ, എ. സതീശൻ, വൈ.എസ്. പ്രകാശ്, കെ. സുഭാഷ്, ബിജു എന്നിവർ പെങ്കടുത്തു. കഞ്ചാവ് കേസ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു പരവൂർ: കഞ്ചാവ് വിൽപനക്കിടെ അറസ്റ്റിലായ പ്രതി പൊലീസിനെ ആക്രമിച്ച് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. പരവൂർ തെക്കുംഭാഗം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപനയിൽ ഏർപ്പെട്ടിരിക്കെ കൊല്ലം ഷാഡോ പൊലീസും പരവൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്ത പൂതക്കുളം പാറവിള വീട്ടിൽ വിഷ്ണു (25) ആണ് വെള്ളിയാഴ്ച വെളുപ്പിന് അഞ്ചോടെ രക്ഷപ്പെട്ടത്. പരവൂർ സ്റ്റേഷനിലെ സെല്ലിൽ പാർപ്പിച്ചിരുന്ന വിഷ്ണു പ്രാഥമികാവശ്യം നിർവഹിക്കണമെന്നാവശ്യപ്പെട്ടു. ഈ സമയം പാറാവുകാരനും മറ്റൊരാളുമടക്കം രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. സെല്ലിൽനിന്ന് പുറത്തിറക്കി സ്റ്റേഷനുള്ളിൽത്തന്നെയുള്ള കക്കൂസിൽകൊണ്ടുപോയ ശേഷം തിരികെ സെല്ലിൽ പ്രവേശിപ്പിക്കാൻ തുടങ്ങുമ്പോഴാണ് പൊലീസുകാരെ തള്ളിയിട്ടശേഷം പ്രതി രക്ഷപ്പെട്ടത്. പൊലീസ് പിന്നാലെപോയെങ്കിലും പിടികൂടാനായില്ല. ഒരോന്നിനും 500 രൂപ വിലവരുന്ന 54 പൊതി കഞ്ചാവുമായാണ് വിഷ്ണുവിനെ പൊലീസ് തെക്കുംഭാഗത്തുനിന്ന് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.