സംസ്ഥാന സബ്​ ജൂനിയർ ഹോക്കി ടൂർണമെൻറ്​: കൊല്ലവും തിരുവനന്തപുരവും സെമിയിൽ

കൊല്ലം: സംസ്ഥാന സബ് ജൂനിയർ ഹോക്കി ടൂർണമ​െൻറ് ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും കൊല്ലവും സെമിയിൽ. വെള്ളിയാഴ്ച നടന്ന പെൺകുട്ടികളുടെ ലൂസേഴ്സ് ഫൈനലിൽ കണ്ണൂരിനെ അഞ്ച്-പൂജ്യത്തിന് തോൽപിച്ച് പാലക്കാട് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വെള്ളിയാഴ്ച വൈകുന്നേരം നടക്കേണ്ടിയിരുന്ന തിരുവനന്തപുരവും തൃശൂരും തമ്മിലുള്ള പെൺകുട്ടികളുടെ ഫൈനൽ ഞായറാഴ്ചയിലേക്ക് മാറ്റി. ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയുടെ കുതിപ്പോടെയായിരുന്നു മൂന്നാംദിനം ഹോക്കി സ്റ്റേഡിയം ഉണർന്നത്. കോട്ടയത്തിനെ ഒന്നിനെതിരെ രണ്ട് േഗാളുകൾക്ക് പത്തനംതിട്ട പരാജയപ്പെടുത്തി. രണ്ടാംമത്സരത്തിൽ തിരുവനന്തപുരം കാസർകോടിനെ ഒമ്പത്-പൂജ്യത്തിന് തരിപ്പണമാക്കി. പിന്നീട് നടന്ന മത്സരങ്ങളിൽ എറണാകുളം മൂന്ന്-പൂജ്യത്തിന് തൃശൂരിനെയും തിരുവനന്തപുരം അഞ്ച്-പൂജ്യത്തിന് പത്തനംതിട്ടയെയും തോൽപിച്ചു. ആഥിഥേയരായ കൊല്ലം മൂന്ന്-പൂജ്യത്തിന് കണ്ണൂരിനെ പരാജയപ്പെടുത്തി. പാലക്കാടും വയനാടും തമ്മിലുള്ള മത്സരത്തിൽ വയനാട് ടീം എത്താത്തതിനെ തുടർന്ന് പാലക്കാടിനെ വിജയിയായി പ്രഖ്യാപിച്ചു. അവസാനമത്സരത്തിൽ കോട്ടയം രണ്ട്-പൂജ്യത്തിന് കാസർകോടിനെ തോൽപിച്ചു. വെള്ളിയാഴ്ച സ്പോട്ർസ് കൗൺസിൽ പ്രസിഡൻറ് സുന്ദരേശൻ പിള്ള, കേരള ഹോക്കി സംസ്ഥാന സെക്രട്ടറി ആർ. അയ്യപ്പൻ, സ്പോട്ർസ് കൗൺസിൽ ഒബ്സർവർ പി.ജെ. ജോസഫ്, എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് എന്നിവർ മത്സരസ്ഥലം സന്ദർശിച്ചു. ബുധനാഴ്ച തുടങ്ങിയ മത്സരങ്ങൾ 15നാണ് സമാപിക്കുന്നത്. സമാപനസമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.