ഹോമ​ിയോ ചികിത്സകേന്ദ്രം ജീർണാവസ്​ഥയിൽ

കരുനാഗപ്പള്ളി: വട്ടപറമ്പിൽ പ്രവർത്തിക്കുന്ന തഴവ ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രത്തോട് അധികൃതർ അവഗണന തുടരുന്നു. ചികിത്സതേടിയെത്തുന്നവർക്ക് ആവശ്യംവേണ്ട സൗകര്യങ്ങൾ ഇവിടെയില്ല. കെട്ടിടംതന്നെ ജീർണാവസ്ഥയിലാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചികിത്സകേന്ദ്രത്തി​െൻറ പരിസരം പുല്ല് പടർന്ന് കാടുകയറുകയാണ്. ഡോക്ടറുടെ സേവനം കൃത്യമായി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. 'ഞങ്ങൾക്കും ജീവിക്കണം' മുദ്രാവാക്യം ബി.ജെ.പി ദേശീയതലത്തിൽ പ്രാവർത്തികമാക്കണം -എൻ.എം.സി കൊല്ലം: കേരളത്തിലെ ബി.െജ.പി ഉയർത്തുന്ന 'ഞങ്ങൾക്കും ജീവിക്കണം' മുദ്രാവാക്യം ദേശീയതലത്തിലേക്ക് കൂടി ഉയർത്താൻ തയാറാകണമെന്ന് നാഷനൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ.എം.സി സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി അധ്യക്ഷത വഹിച്ചു. വൈ.എ. സമദ്, എ.എ. മുത്തലിഫ്, എ. മുഹമ്മദ്കുഞ്ഞ്, പുരക്കുന്നിൽ അഷ്റഫ്, എസ്. നെജുമാബീഗം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.