ജില്ലയില്‍ മൂന്ന് ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തി​െവപ്പെടുത്തു -

തിരുവനന്തപുരം: ജില്ലയില്‍ മീസില്‍സ് റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പതുദിവസം പിന്നിട്ടപ്പോഴേക്കും മൂന്നുലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിെവപ്പെടുത്തതായി ജില്ല പോഗ്രാം മാനേജർ ഡോ. ജെ. സ്വപ്‌നകുമാരി അറിയിച്ചു. വെള്ളിയാഴ്ച 38822 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിെവപ്പെടുത്തു. ഇതുവരെ 280573 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിെവപ്പെടുത്തത്. ഇതില്‍ 45909 കുട്ടികള്‍ അഞ്ചുവയസ്സില്‍ താഴെയുള്ളവരാണ്. 104992 കുട്ടികള്‍ അഞ്ചിനും 10നുമിടയിലും. 129672 കുട്ടികള്‍ 10നും 15നും ഇടയില്‍ പ്രായമുള്ളവരുമാണ്. ജില്ലയില്‍ ഒമ്പതുമാസം മുതല്‍ 15 വയസ്സ് വരെയുള്ള 634771 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിെവപ്പ് നില്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്തയാഴ്ച മുതല്‍ അംഗൻവാടികളിലേക്കും പ്ലേസ്‌കൂളുകളിലേക്കും നഴ്‌സറികളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ കുത്തിവെപ്പിനോട് വിമുഖതകാണിച്ച ചുരുക്കംചില മാതാപിതാക്കളും ഇപ്പോൾ അനുകൂലമായി മുന്നോട്ടുവന്നതായും അറിയിച്ചു. പദ്ധതി വിലയിരുത്തുന്നതിനായി ലോകാരോഗ്യസംഘടനയുടെയും യൂനിസെഫി​െൻറയും പ്രതിനിധികള്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.