മണ്ണിനൊപ്പം തലയോട്ടി

കോവളം: നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടി ലോറിയിൽ കൊണ്ടുവന്ന മണ്ണിൽനിന്ന് ലഭിച്ച തലയോട്ടി പരിഭ്രാന്തി പരത്തി. കോവളം ബീച്ചിലെ ഒരു സ്വകാര്യ ഹോട്ടലി​െൻറ നിർമാണ ആവശ്യത്തിലേക്ക് വെള്ളിയാഴ്ച രാവിലെ 10ഓടെ കൊണ്ടുവന്ന ചളി കലർന്ന മണ്ണിനോടൊപ്പമാണ് മനുഷ്യ തലയോട്ടി കാണപ്പെട്ടത്. ലോറിയിൽനിന്ന് മണ്ണ് ഇറക്കുന്നതിനിടെ തലയോട്ടി ഉരുണ്ടെത്തിയത് ഹോട്ടൽ ജീവനക്കാരുടെ സമീപത്താണ്. ഇതുകണ്ട ജീവനക്കാർ പരിഭ്രാന്തരാകുകയും ഉടൻതന്നെ സംഭവം കോവളം പൊലീസിനെ അറിയിക്കുകയുമായിരുന്നു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പൊലീസ് മണ്ണ് എത്തിച്ച ലോറി കസ്റ്റഡിയിൽ എടുത്തു. ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുൾ അഴിഞ്ഞത്. വിഴിഞ്ഞം കോട്ടപ്പുറത്തെ സ​െൻറ് മേരീസ് പള്ളിക്ക് സമീപത്തെ പഴയ സെമിത്തേരിയിൽ കളിക്കളം നിർമിക്കുന്നതി​െൻറ ഭാഗമായി മാറ്റിയ മണ്ണ് സ്ഥലത്തുനിന്ന് നീക്കാൻ കരാർ അടിസ്ഥാനത്തിൽ എടുത്തയാൾ ഹോട്ടലിലെ നിർമാണ ആവശ്യത്തിനായി ഇത് എത്തിച്ചതാണെന്ന് ഡ്രൈവർ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പള്ളി വികാരിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് തലയോട്ടി കണ്ടെത്തിയ സംഭവത്തിന് തിരശ്ശീല വീണത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തലയോട്ടി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി കോവളം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.