കെ.എസ്.ആർ.ടി.സി ബസിടിച്ച് വയോധിക മരിച്ചു

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചലിന് സമീപം . വെടിവെച്ചാൻകോവിൽ പാരൂർക്കുഴി രാധാഭവനിൽ പരേതനായ സുകുമാര​െൻറ ഭാര്യ രാധാമണി(65)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് ഇടിച്ചത്. തുടർന്ന് റോഡുവക്കിൽ ഒതുക്കിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷിബു, ഷീജ, ഷിജു. മരുമക്കൾ: ഇന്ദു, സതീഷ്കുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.