കാട്ടാക്കടയിൽ ആറ് പഞ്ചായത്തുകളിൽ നെൽകൃഷി വ്യാപിപ്പിക്കും

കാട്ടാക്കട: നിയോജകമണ്ഡലത്തിൽ ഈവർഷം നെൽകൃഷി വ്യാപിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, കൃഷിവകുപ്പ് ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി അഞ്ചര ഹെക്ടര്‍ പ്രദേശത്ത് നെൽകൃഷി വ്യാപിപ്പിക്കുവാൻ തീരുമാനിച്ചത്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആമച്ചൽ ഏലായിൽ ഒരു ഏക്കറിലും തുലാക്കര അമ്പലത്തിൻ കാല ഏലായിൽ 2.5 ഹെക്ടര്‍ സ്ഥലത്തും പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് മേഖലയിൽ രണ്ടര ഏക്കറിലും വിളവൂർക്കർ ഗ്രാമപഞ്ചായത്തിലെ കൊമ്പേറ്റിയില്‍ ഒരു ഏക്കറിലും വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വെട്ടിയ ഏലായിൽ ഒരേക്കറിലും ഈ വർഷം നെൽകൃഷി ആരംഭിക്കും. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ മാസവും അവലോകനയോഗങ്ങൾ ചേരുമെന്ന് പദ്ധതി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകി ഐ.ബി. സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തള കുമാരി, ജില്ല പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസർ മിനി കെ. രാജൻ, ഡെപ്യൂട്ടി ഡയറക്ടർ താജുന്നീസ, നേമം ബി.ഡി.ഒ അജികുമാർ, ജോയൻറ് ബി.ഡി.ഒ ഡി. സുരേഷ്, കൃഷി ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.