ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മുക്കുകടയിൽ വി. ജോയി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയുപയോഗിച്ച് നിർമിച്ച കാത്തിരിപ്പുകേന്ദ്രം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് അധ്യക്ഷയായി. എ. ഷാജഹാൻ, ഇ. ജലാൽ, താജുദ്ദീൻ അഹമ്മദ്, എം. റിജാസ് എന്നിവർ സംസാരിച്ചു. എഫ്.എം റേഡിയോ കേൾക്കാൻ സംവിധാനമുള്ള കാത്തിരിപ്പുകേന്ദ്രത്തി​െൻറ നിർമാണച്ചെലവ് രണ്ടുലക്ഷം രൂപയാണ്. ഉച്ചക്കൊരൂണ് പദ്ധതിയുമായി വിദ്യാർഥികൾ കല്ലമ്പലം: കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളജി​െൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജിലെയും ആർ.സി.സിയിലെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെയും നിർധനരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആരംഭിച്ച ഉച്ചയ്ക്കൊരൂണ് പദ്ധതി ശ്രദ്ധേയമായി. അറുന്നൂറോളം പൊതിച്ചോറുകളാണ് കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വിതരണംചെയ്തത്. പദ്ധതി തുടർന്നു നടത്താനാണ് തീരുമാനമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സാജിദ് നജീബ് അറിയിച്ചു. ക്യാപ്ഷൻ ഉച്ചയ്ക്കൊക്കൊരൂണ് പദ്ധതിയുടെ ഭാഗമായി കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.എസ്.എസ് യൂനിറ്റ് പൊതിച്ചോറുകൾ എത്തിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.