പൂർവവിദ്യാർഥി സംഗമം

തിരുവനന്തപുരം: കടയ്ക്കാവൂർ സേതുപാർവതിഭായ് ഹൈസ്കൂൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1920ൽ കാക്കോട്ടുവിള സ്കൂൾ എന്ന പേരിൽ മിഡിൽ സ്കൂൾ ആയാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. 1949 മുതൽ ശ്രീ സേതുപാർതിഭായ് ഹൈസ്കൂൾ എന്ന പേരിൽ ഉയർത്തി. സ്കൂളിൽ നിന്നും പഠിച്ച് ലോകത്തി​െൻറ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരേയും നാടി​െൻറ വികസനപ്രക്രിയയയിൽ പങ്ക് വഹിച്ചവരെയും സ്മരിച്ചാകും സംഗമം. സ്കൂളിലെ പൂർവവിദ്യാർഥികളെയും അധ്യാപകരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും ചെയർമാൻ കെ. സുഭാഷ്, കൺവീനർ ജി. സിന്ധു എന്നിവർ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിക്കും. വക്കം പുരുഷോത്തമൻ പതാക ഉയർത്തും. വെബ്സൈറ്റ് വി. ജോയി എം.എൽ.എയും കലാവിരുന്ന് കവി അൻവർ അലിയും സമാപനസമ്മേളനം വർക്കല കഹാറും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.