ഫ്രിഡ്​ജിൽനിന്ന്​ തീ പടർന്ന്​ നാശനഷ്​ടം; ഉപഭോക്​തൃ തർക്ക പരിഹാര കമീഷൻ പരാതി സ്വീകരിച്ചു

തിരുവനന്തപുരം: തിരുവോണദിവസം ഫ്രിഡ്ജിൽനിന്ന് തീ പടർന്ന് വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തിനശിച്ചതിനെതിരെ നൽകിയ പരാതി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമീഷൻ ഫയലിൽ സ്വീകരിച്ചു. പേട്ട ഭഗത്സിങ് റോഡിൽ ടി.സി 77/1177(4) ൽ രാജ്കുമാറി​െൻറ വീട്ടിലെ ഫ്രിഡ്ജാണ് കത്തിയത്. നിർമാണത്തിലുള്ള പോരായ്മയും വാറൻറി കാലയളവിനുള്ളിൽ സർവിസ് ചെയ്യുന്നതിലുണ്ടായ പോരായ്മയും ചൂണ്ടിക്കാണിച്ച് 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.