സ്​കൂ​ളുകളിൽ മ​ുന്നിൽ പത്തനാപുരം എം.ടി.എച്ച്​.എസ്​

കൊല്ലം: ജില്ല സ്കൂൾ കായികമേളയിൽ പുനലൂർ ഉപജില്ലയിലെ പത്തനാപുരം എം.ടി.എച്ച്.എസാണ് പോയൻറ് നേട്ടത്തിൽ മുന്നിൽ. അഞ്ച് സ്വർണം ഉൾപ്പെടെ 29 പോയൻറാണ് ആദ്യദിനത്തിൽ എം.ടി.എച്ച്.എസ് സ്വന്തമാക്കിയത്. കൊല്ലം ഉപജില്ലയിലെ തങ്കശേരി ഇൻഫൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളാണ് പോയൻറ് നിലയിൽ രണ്ടാമത്. ഒരു സ്വർണവും രണ്ട് വെള്ളിയുമടക്കം 12 പോയൻറാണ് ഇൻഫൻറ് ജീസസ് നേടിയത്. 11 പോയൻറ് നേടിയ അഞ്ചൽ ഉപജില്ലയിലെ വയല ഗവ.എച്ച്.എസ്.എസും 10 പോയൻറ് വീതം നേടിയ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ് പന്മന മനയിൽ (ചവറ ഉപജില്ല), ഗേൾസ് എച്ച്.എസ് പുനലൂർ (പുനലൂർ ഉപജില്ല), എൻ.എസ്.എസ്. എച്ച്.എസ്.എസ് ചാത്തന്നൂർ (ചാത്തന്നൂർ ഉപജില്ല) എന്നീ സ്കൂളുകളാണ് തൊട്ടുപിന്നിൽ. ആദ്യദിനം 29 സ്കൂളുകൾക്ക് സ്വർണമെഡലുകളൊന്നും നേടാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.