ഒാച്ചിറ: കടത്തൂർ 96,99 ബൂത്ത് കമ്മിറ്റികളുടെ ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുബസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. ബിന്ദുകൃഷ്ണ, കെ. രാജശേഖരൻ, കെ.കെ. സുനിൽകുമാർ, അഡ്വ. എം. ഇബ്രാഹിംകുടി, കെ.എസ്.എം. സുധീർ, അശോകൻ കുറുങ്ങപ്പള്ളി എന്നിവർ പങ്കെടുത്തു. വിവിധമേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് ഉമ്മൻ ചാണ്ടി മെമേൻറാകൾ നൽകി. കരുനാഗപ്പള്ളി: രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ ജീവത്യാഗം ചെയ്ത കോണ്‍ഗ്രസിെൻറ ശക്തയായ തേരാളിയായിരുന്നു ഇന്ദിരഗാന്ധിയെന്ന് ഉമ്മൻ ചാണ്ടി. നഗരസഭയിലെ 137-ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോണ്‍സണ്‍ കുരുപ്പിളയില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, കെ.സി. രാജന്‍, എ. ഷാനവാസ്ഖാന്‍, മേരിദാസന്‍, സി.ആര്‍. മഹേഷ്, കെ.ജി. രവി, വിപനചന്ദ്രന്‍, കെ.കെ. സുനില്‍കുമാര്‍, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്, എച്ച്. സലീം, എന്‍. അജയകുമാര്‍, എല്‍.കെ. ശ്രീദേവി, അഡ്വ. ടി.പി. സലീംകുമാര്‍, ടി. തങ്കച്ചന്‍, ആര്‍. രാജശേഖരന്‍, മുനമ്പത്ത് ഷിഹാബ്, ബോബന്‍ ജി. നാഥ്, എം. നിസാര്‍, ജര്‍മിയാസ്, സി.ആര്‍. നെജീബ്, ബിന്ദു ജയന്‍, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.