ജില്ല ആശുപത്രി ഫാർമസികളിൽ അവശ്യ​ മരുന്നുകളില്ല

കൊല്ലം: ജില്ല ആശുപത്രി ഫാർമസികളിൽ ആവശ്യത്തിന് മരുന്നില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ജില്ല ആശുപത്രിയുടെ കീഴിലുള്ള ധന്വന്തരി, കാരുണ്യ ഫാർമസികളിൽ മരുന്നില്ലെന്ന് പറഞ്ഞ് രോഗികളെ മടക്കിഅയക്കുന്നതായാണ് പരാതി ഉയർന്നത്. ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവരോട് മരുന്നുകൾ പുറത്തുനിന്ന് വാങ്ങാനാണ് പറയുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ കിരൺ, ആർ.ബി.എസ്.കെ സ്കീമുകളിലുള്ളവർക്ക് മരുന്നുകൾക്ക് 10 ശതമാനം വിലകുറച്ച് നൽകുമെങ്കിലും മരുന്നുകളിൽ ഭുരിഭാഗവും രോഗികൾക്ക് ഇവിടങ്ങളിൽ നിന്ന് കിട്ടാനില്ല. മൊത്തക്കച്ചവടക്കാരിൽനിന്നാണ് ഫാർമസികളിലേക്കുള്ള മരുന്നുകൾ വാങ്ങുന്നതെങ്കിലും പലപ്പോഴും ഇതിനുള്ള പണം കണ്ടെത്താൻ അധികൃതർക്ക് കഴിയാത്തതാണ് വിനയാകുന്നത്. ശ്വാസംമുട്ടലിനുള്ള ഇൻഹെയ്ലർ, റോേട്ടാകാപ്പ്, ബി.പിക്കുള്ള അറ്റെൻ, കഫ്സിറപ്പുകൾ, വേദനക്കുള്ള എറ്റോറി കോക്സിബ്, അലർജിക്കുള്ള ലാമിഫിൻ ലോഷൻ, മുറിവിൽ തേക്കുന്ന ഒായിൻമ​െൻറായ ഫ്ലോഡാക്റ്റ് നാല് തുടങ്ങിയ മരുന്നുകളാണ് പ്രധാനമായും ഫാർമസികളിൽ കിട്ടാനില്ലാത്തത്. കൂടാതെ കാൽസ്യം ഗുളികകളും കിട്ടാനില്ലെന്ന് രോഗികൾ പറയുന്നു. പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനുവേണ്ടി ഹരിജൻ വർഷാചരണത്തിൽ 86ലാണ് ധന്വന്തരി ഫാർമസികൾ തുടങ്ങിയത്. ചാരിറ്റബിൾ സെസൈറ്റീസ് ആക്ട് പ്രകാരമാണ് ഇത് പ്രവർത്തിച്ചുവരുന്നതെങ്കിലും ഫാർമസിയുെട പ്രവർത്തനങ്ങൾ ഇന്നും പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്കുയർന്നിട്ടില്ല. ആരോഗ്യ, സുരക്ഷ സ്കീമുകളിൽ സൗജന്യ മരുന്നുകൾ നൽകാറുണ്ടെങ്കിലും സ്കീമുകളുടെ തുക ജില്ല ആശുപത്രിയിൽനിന്ന് ലഭിക്കാറിെല്ലന്ന് അധികൃതർ പറയുന്നു. കേരള മെഡിക്കൽ സർവിസ് കോർപറേഷ​െൻറ കീഴിലുള്ള കാരുണ്യ ഫാർമസിയുടെ പ്രവർത്തനവും ഇപ്പോൾ അവതാളത്തിലാണ്. വിലകൂടിയ പല മരുന്നുകളും വിലകുറച്ചുനൽകുന്നുണ്ടെങ്കിലും ചില ആവശ്യ മരുന്നുകൾ ഇവിടെ കിട്ടാനില്ലെന്ന് പരാതിയുണ്ട്. കൂടാതെ പ്രസവത്തിനെത്തുന്ന രോഗികൾക്കുള്ള പലമരുന്നുകളും കാരുണ്യ ഫാർമസിയിൽനിന്ന് കിട്ടാറില്ലെന്നാണ് രോഗികൾ പറയുന്നത്. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞചെലവിൽ മരുന്നുകൾ ലഭ്യമാക്കാൻ തുടങ്ങിയതാണ് ഇൗ ഫാർമസികളെങ്കിലും ആവശ്യമരുന്നുകളുടെ അഭാവം ജില്ല ആശുപത്രിയിലെത്തുന്ന ദരിദ്രരോഗികളെ വലക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.