വെഞ്ഞാറമൂട്: ഗോകുലം മെഡിക്കൽ കോളജിൽ നടക്കുന്ന 'മെറ്റനോയി' എന്ന മെഡിക്കൽ എക്‌സിബിഷൻ ശ്രദ്ധേയമാകുന്നു. 11നും 12നും നടക്കുന്ന അന്താരാഷ്ട്ര മെഡിക്കൽ സെമിനാറിെൻറ ഭാഗമായാണ് പ്രദർശനമേള നടക്കുന്നത്. മെഡിക്കൽ കോളജ് വിദ്യാർഥി യൂനിയൻ 'നവോത്ഥാനാ'ണ് സംഘാടകർ. മനുഷ്യ ജീവനുമായി ബന്ധപ്പെട്ട് ഒരാൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം മേളയിൽ ഒരുക്കിയിട്ടുണ്ട്. ഫോറൻസിക് മെഡിസിനുമായി ബന്ധപ്പെട്ട് വിജ്ഞാനപ്രദവും പുതുമയുള്ളതുമായ സ്റ്റാളുകളാണ് തയാറാക്കിയിരിക്കുന്നത്. ഒരു കൊലപാതകം നടക്കുമ്പോൾ അത് തെളിയിക്കുന്നതിന് മെഡിക്കൽ സയൻസിെൻറ പങ്ക് വ്യക്തമാക്കുന്ന ഡമ്മികളും മുറിവുകളുടെ രീതി വ്യക്തമാക്കുന്ന മോഡലുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട അറിവിന് പ്രേത്യകം സ്റ്റാളുകളും തുറന്നിട്ടുണ്ട്. യഥാർഥ മൃതദേഹങ്ങളിലൂടെ പൂർണമായ മനുഷ്യശരീരപഠനം സജ്ജീകരിച്ചിട്ടുണ്ട്. പ്രദർശനം കാണാൻ പൊതുജനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ--കോളജ് കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. സ്‌കൂൾ കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്ക് 60 രൂപയുമാണ് നിരക്ക്. ബുധനാഴ്ചവരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.