മരുതൂർ ജങ്ഷൻ-^പാവക്കാട്ട് ഏലാറോഡ് അവഗണനയിൽ

മരുതൂർ ജങ്ഷൻ--പാവക്കാട്ട് ഏലാറോഡ് അവഗണനയിൽ വെളിയം: കോട്ടാത്തല മരുതൂർ ജങ്ഷൻ--പാവക്കാട്ട് ഏലാറോഡിന് അവഗണന. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാൻ പോലും നടപടിയില്ല. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല വാർഡിലാണ് റോഡ്. കാർഷിക ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രദേശമാണിവിടം. കൃഷിയിടങ്ങളിലേക്ക് യന്ത്രവത്കൃത സംവിധാനങ്ങൾ എത്തിക്കാൻ റോഡി​െൻറ ശോച്യാവസ്ഥ കാരണം കഴിയുന്നില്ല. ഏലായിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വാഹനം കടന്നുപോകാൻ സംവിധാനം ഒരുക്കിയിട്ടില്ല. കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് പ്രദേശവാസികൾ പോകുന്ന വഴിയാണിത്. കാൽനടയാത്രയാണ് ശരണം. 400 മീറ്റർ ദൂരത്തിൽ റോഡ് വെട്ടിയാൽ പുത്തൂർ--കൊട്ടാരക്കര റോഡിലെത്താം. ഇതിനും അധികൃതർ താൽപര്യം കാട്ടുന്നില്ല. പണയിൽ ജങ്ഷനിലെത്താനുള്ള വഴിയും പാതിവഴിയിൽ നിന്നുപോയതാണ്. റോഡി​െൻറ ആദ്യഭാഗത്ത് 70 മീറ്റർ ദൂരത്തിൽ രണ്ട് ഘട്ടമായി കോൺക്രീറ്റ് നടത്താൻ മാത്രമാണ് നാളിതുവരെ റോഡിനു വേണ്ടി സർക്കാർ ഫണ്ട് ലഭിച്ചത്. ശേഷിക്കുന്ന ഭാഗത്തെ തീർത്തും അവഗണിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗത്തിേൻറതുൾപ്പെടെ നിരവധി വീടുകൾ ഈ റോഡിനരികിൽ ഉണ്ട്. എന്നിട്ടും റോഡിനോട് അവഗണന കാട്ടുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. കരനെൽകൃഷിയിൽ വിജയഗാഥ രചിച്ച് ഉണ്ണിക്കൃഷ്ണപിള്ള വെളിയം: കരനെൽകൃഷിയിൽ വിജയഗാഥ രചിച്ച് ഉണ്ണിക്കൃഷ്ണപിള്ള. വീടിന് സമീപത്തെ 65 സ​െൻറ്സ്ഥലത്തായിരുന്നു പുവറ്റൂർ പടിഞ്ഞാറ് മാവടി കുരുകമൺ വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ കരനെൽകൃഷി. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. കഴിഞ്ഞ ദിവസം നടന്ന കൊയ്ത്തുത്സവം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി ഉദ്ഘാടനം ചെയ്തു. കുളക്കട കൃഷി ഓഫിസർ ഗണേഷ്കുമാർ, കൃഷി അസിസ്റ്റൻറുമാരായ ബീന, രജനി എന്നിവർ പങ്കെടുത്തു. മിക്കവാറും ഒറ്റക്കാണ് കൃഷിയും അനുബന്ധപ്രവർത്തനങ്ങളും. കൊയ്ത്തിന് സുഹൃത്തുക്കളും പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരും ഉണ്ണിക്കൃഷ്ണപിള്ളയെ സഹായിക്കാനെത്തിയിരുന്നു. കരനെൽകൃഷി കൂടാതെ പാവൽ, പടവലം, നിത്യവഴുതന തുടങ്ങിയ നിരധി പച്ചക്കറികളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. 10 വർഷത്തോളം വിദേശത്ത് ജോലി നോക്കി മടങ്ങിയെത്തിയശേഷമാണ് കാർഷികവൃത്തിയിലേക്ക് തിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.