ഹയർ സെക്കൻഡറിയിലെ സ്ഥലംമാറ്റത്തിൽ അപാകത -കെ.എച്ച്.എസ്.ടി.യു തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ കരട് പട്ടികയിൽ വ്യാപക അപാകതയുണ്ടെന്നും മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്നും കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പട്ടികയിലെ തിരിമറി പരിശോധിക്കണമെന്നും പട്ടിക റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി സി. രവീന്ദ്രനാഥിന് ഭീമഹരജി നല്‍കുമെന്ന് ഇവർ പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ നവംബര്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും. അക്കാദമിക് നിലവാരത്തെ ബാധിക്കുന്ന തരത്തിലാണ് നിലവിലെ സ്ഥലംമാറ്റ രീതി. അക്കാദമിക് വര്‍ഷത്തിെൻറ പകുതി പിന്നിടുമ്പോള്‍ അധ്യാപകര്‍ സ്ഥലംമാറിപ്പോകുന്നത് പഠനനിലവാരം കുറയുന്നതിന് ഇടയാകും. ഹയര്‍ സെക്കൻഡറി സര്‍വിസില്ലാത്ത പ്രധാനാധ്യാപകരെ പ്രിന്‍സിപ്പല്‍ ആയി നിയമിക്കുന്നതുമൂലം ഭരണപരവും അക്കാദമികമായ പ്രശ്‌നങ്ങൾ വേറെയുമുണ്ട്. പ്രിന്‍സിപ്പല്‍മാരെ അധ്യയന ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി, മറ്റ് ഭാരവാഹികളായ കെ.ടി. അബ്ദുല്‍ ലത്തീഫ്, എസ്. സന്തോഷ്, ഒ. ഷൗക്കത്തലി, സി.ടി.പി. ഉണ്ണിമൊയ്തീന്‍ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.