കലക്​ടർക്ക്​ പരാതി നൽകി

കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നിർവഹണ ജീവനക്കാരെയും കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥനെയും കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെയും കുടുംബശ്രീയുടെയും പ്രവർത്തനം നിലച്ചതായും പ്രസിഡൻറ് ലിജു സാമുവൽ നൽകിയ പരാതിയിൽ പറയുന്നു. വയോജന ദിനാചരണം കാട്ടാക്കട: സർവിസ് പെൻഷനേഴ്‌സ് യൂനിയൻ വെള്ളനാട് കരുണ സായിയിൽ വയോജന ദിനാചരണം നടത്തി. കെ.കെ. വാസു ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. ഡോ. എം.ആർ. മധുജൻ, ഡോ. ബി. ജയകുമാർ, എ. സോളമൻ, പി.കെ. ഹ്യൂബർട്, കെ. വേലപ്പൻപിള്ള എന്നിവർ സംസാരിച്ചു. ഉപവാസം സംഘടിപ്പിച്ചു കാട്ടാക്കട: കോൺഗ്രസ് കള്ളിക്കാട് മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ ഉപവാസം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം അൻസജിത റസ്സൽ ഉദ്‌ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് എം.എം. മാത്യുകുട്ടി അധ്യക്ഷതവഹിച്ചു. എ.കെ. ശശി, എസ്. വിജയചന്ദ്രൻ, താഴവിളാകം ശശി, വാവോട് രവി, കള്ളിക്കാട് ഭുവനേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.