തിരുവനന്തപുരം: എം.ജി കോളജ് വിദ്യാർഥിയെ യൂനിവേഴ്സിറ്റി കോളജിന് മുന്നിൽവെച്ച് സ്വകാര്യബസിൽനിന്ന് പിടിച്ചറിക്കി മർദിച്ചതായി പരാതി. അവശനായ വിദ്യാർഥി വെള്ളനാട് ഭഗവതിപുരം സ്വദേശി എസ്. സജിത്തിനെ (21) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൻറൺമെൻറ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സെൻട്രൽ സ്റ്റേഡിയത്തിൽ ബോക്സിങ് പരിശീലനം കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജിത്ത്. യൂനിവേഴ്സിറ്റി കോളജിന് മുന്നിൽവെച്ച് ബസ് തടഞ്ഞ് സജിത്തിനെ വലിച്ച് പുറത്തിട്ട് മർദിക്കുകയായിരുന്നു. പിന്നീട് വലിച്ചിഴച്ച് കോളജിലേക്ക് കൊണ്ടുപോയും മർദിച്ചു. കഴിഞ്ഞദിവസം സെൻട്രൽ സ്റ്റേഡിയത്തിലെ കായിക വിദ്യാർഥികളുമായി എസ്.എഫ്.ഐക്കാർ സംഘർഷമുണ്ടായിരുന്നു. പരിശീലനത്തിനുള്ള വിദ്യാർഥികളിൽ എ.ബി.വി.പിക്കാരുണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച കൂടുതൽ തയാറെടുപ്പോടെ വന്ന് എസ്.എഫ്.ഐ പ്രവർത്തർ അക്രമം നടത്തുകയായിരുന്നു. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയാണ് സജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.