കൊല്ലം: ജന്മനാട്ടിൽ സുരക്ഷ നഷ്ടപ്പെട്ട് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ദുർബലരായ ജനതയെ ജിഹാദികളാക്കാനുള്ള ഫാഷിസ്റ്റ് ശ്രമം ചെറുക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ കൊല്ലം താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. എ.കെ. ഉമർ മൗലവി അധ്യക്ഷത വഹിച്ചു. മാണിക്കൽ നിസാറുദ്ദീൻ മൗലവി 'മികവുറ്റ സംഘടനാ പ്രവർത്തനം' എന്ന വിഷയം അവതരിപ്പിച്ചു. മൈലാപ്പൂര് നിഹാസ് മന്നാനി, കുന്നിക്കോട് സലിംഷാ മൗലവി, കുണ്ടുമൺ ഹുസൈൻ മന്നാനി, താഹ, മയ്യനാട് അബ് ദുൽ ഹക്കീം മൗലവി, എ. നിസാർ എന്നിവർ സംസാരിച്ചു. വൈ.എം. ഹനീഫ മൗലവി സ്വാഗതവും അബൂത്വാഹിർ മുസ്ലിയാർ നന്ദിയും പറഞ്ഞു. സംഘടന സെഷനിൽ കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. 'ദക്ഷിണ ഉത്ഭവവും വളർച്ചയും' എന്ന വിഷയം പി.എം. സിദ്ദീഖ് മൗലവി അവതരിപ്പിച്ചു. പുലിപ്പാറ എസ്.എ. അബ്ദുൽ ഹക്കീം മൗലവി, കണ്ണനല്ലൂർ നാഷിദ് ബാഖവി, ഷാജഹാൻ മന്നാനി, അനസ് മന്നാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.