ഫാ. ടോം ഉഴുന്നാലിൽ ഇന്ന് തിരുവനന്തപുരത്ത് വൈകീട്ട് അഞ്ചിന് കേരള ജനതയുടെ ആദരം

തിരുവനന്തപുരം: യമനിലെ തടവറയിൽനിന്ന് മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ഫാ. ടോം ഉഴുന്നാലിൽ ഇന്ന് തലസ്ഥാനെത്തത്തും. രാവിലെ 11.30ന് പട്ടം മേജർ ആർച്ച് ബിഷപ് ഹൗസിൽ സി.ബി.സി.ഐ പ്രസിഡൻറ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദർശിക്കും. ഉച്ചക്ക് ശേഷം തിരുവനന്തപുരത്തെ സലേഷ്യൻ ഭവനത്തിൽ വിശ്രമിക്കും. വൈകീട്ട് അഞ്ചിന് മാർ ഇവാനിയോസ് വിദ്യാനഗറിലുള്ള ഗിരിദീപം കൺെവൻഷൻ സ​െൻററിൽെവച്ച് കേരള ജനതയുടെ ആദരവും നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷതവഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, മേയർ അഡ്വ. വി.കെ. പ്രശാന്ത്, സ്വാമി സാന്ദ്രാനന്ദ (ശിവഗിരി മഠം സെക്രട്ടറി), പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ബിഷപ് സാമുവൽ മാർ ഐറേനിയോസ്, ബിഷപ് ആർ. ക്രിസ്തുദാസ് എന്നിവർ സംസാരിക്കും ഫാ. ടോം ഉഴുന്നാലിൽ സ്വീകരണത്തിന് മറുപടി പറയും. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തും. സന്ദർശന സമയം ലഭിക്കുന്നതനുസരിച്ച് ഫാ. ടോം രാജ്ഭവനിൽ ഗവർണറെ സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.