കോവളം: തിരുവല്ലം പുഞ്ചക്കരിയിൽ യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്‌തു. മുട്ടള ലക്ഷം വീട് കോളനിയിൽ മനു (26), വിഷ്ണു (22) എന്നിവരാണ് പിടിയിലായത്. സംഘത്തിെൻറ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുട്ടക്കുഴി ലക്ഷംവീട് കോളനിയിൽ അരുൺ (24) ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മുട്ടള ലക്ഷം വീട് കോളനിയിൽ ശംഭു, അനുജൻ അംബു, ചന്തു, വള്ളിക്കുട്ടൻ, പനത്തുറ മനു തുടങ്ങിയവരുൾപ്പെടെ പത്തുപേർെക്കതിരെ തിരുവല്ലം പൊലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പത്തംഗ അക്രമിസംഘം അരുണിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി അരകിലോമീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽവെച്ച് മർദിച്ച് അവശനാക്കി ഉപേക്ഷിച്ചത്. ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റ അരുണിനെ മെഡിക്കൽകോളജ് ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോളനിയിലെ കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നും മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയതായും തിരുവല്ലം പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.