പരിശീലനം മണ്ണിൽ, മത്സരം സിന്തറ്റിക്​ ട്രാക്കിൽ

കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിന് പിന്നിലൂടെ നടന്നാൽ കാണാം, പഞ്ചിങ് ബാഗ് ഭിത്തിയിലെ ഹൂക്കിൽ തൂക്കി ഇടിച്ചുപഠിക്കുന്ന ബോക്സിങ് താരങ്ങളെ. ബോക്സിങ് പരിശീലിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് താരങ്ങളുടെ ഇൗ 'ഇടി' പ്രയോഗം. കഴിവുള്ള ഒേട്ടറെ ബോക്സിങ് താരങ്ങളുണ്ട് കൊല്ലത്തിന്. ഒളിമ്പിക്സിൽ മെഡൽ നേടണമെന്ന് പറയുന്ന അധികൃതരാവെട്ട ഇവർക്ക് പരിശീലനത്തിന് ഉപകരണങ്ങൾ കൊടുക്കാറില്ല. ജില്ലയുടെ താരങ്ങൾ ബോക്സിങ് റിങ് കാണുന്നത് ടൂർണമ​െൻറുകളിൽ പെങ്കടുക്കുേമ്പാഴാണ്. നഗരമധ്യത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് കൊല്ലം സായിയിലെയും സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെയും കുട്ടികളും മറ്റു സ്കൂളുകളിലെ കുട്ടികളും പരിശീലനത്തിന് എത്തുന്നത്. പരിശീലനത്തിനെത്തുന്ന കുട്ടികളും രാവിലെയും വൈകീട്ടും വ്യായാമത്തിന് എത്തുന്ന പുറത്തുനിന്നുള്ളവരും കൂടിയാകുേമ്പാൾ സ്റ്റേഡിയത്തിനുള്ളിൽ തിരക്കാവും. ആളുകളുടെ ആധിക്യം കാരണം താരങ്ങൾക്ക് മതിയായരീതിയിൽ പരിശീലനം കൊടുക്കാൻ കഴിയുന്നില്ലെന്നാണ് പരിശീലകർ പറയുന്നത്. അതേസമയം കിഴക്കൻമേഖലയിലെ കായികതാരങ്ങൾക്ക് പരിശീലനത്തിന് പഞ്ചായത്ത് സ്റ്റേഡിയങ്ങളും സ്കൂൾ ഗ്രൗണ്ടുകളുമൊഴിച്ചാൽ കാര്യമായ സംവിധാനങ്ങളില്ല. അത്ലറ്റിക്സ് പരിശീലനത്തിനായി അഞ്ചൽ സ​െൻറ് ജോൺസ് കോളജിൽ ഒരുക്കിയിട്ടുള്ള 200 മീറ്റർ ട്രാക്കാണ് ആകെയുള്ളത്. സമീപപ്രദേശങ്ങളിലെ കായികതാരങ്ങളും ഇവിടെയാണ് പരിശീലനം നടത്തുന്നത്. കിലോമീറ്ററുകൾ അകലെയുള്ള വയല സ്കൂളിൽ നിന്നുപോലും കുട്ടികൾ സ​െൻറ് ജോൺസ് കോളജിൽ പരിശീലനത്തിന് എത്തുന്നുണ്ട്. ഭൂരിഭാഗവും നിർധന കുട്ടികളായതിനാൽ പരിശീലനത്തിനായി ദിനേനയുള്ള വണ്ടിക്കൂലിപോലും വലിയ ഭാരമാണ്. മിക്ക കുട്ടികളിലും പോഷകാഹാരക്കുറവുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് സ്പോൺസർമാരെ കണ്ടുപിടിച്ച് നൽകുകയാണ് മറ്റുള്ള ജില്ലകൾ ചെയ്യുന്നത്. പല മേളകളിലും ഒാടിത്തളർന്നുവരുന്ന താരങ്ങളെ ആശ്വസിപ്പിക്കാനും കുറച്ച് വെള്ളം കൊടുക്കാനും പോലും ഫിനിഷിങ് പോയൻറിൻ ആരുമില്ലാത്ത അവസ്ഥയാണ് നമ്മുടേത്. ജില്ലയിലൊരിടത്തും സിന്തറ്റിക് ട്രാക്കില്ലാത്തതും പ്രധാന പ്രശ്നമാണ്. മണ്ണിൽ ഒാടിപ്പഠിച്ച കുട്ടികൾ സംസ്ഥാന മീറ്റുകളിൽ സിന്തറ്റിക് ട്രാക്കിലേക്ക് ചുവടുവെക്കേണ്ടിവരുേമ്പാൾ കാലിടറുന്നതാണ് പതിവ്. ബെഡും പോളും അടക്കമുള്ള ഉപകരണങ്ങളില്ലാത്തതിനാൽ പോൾവാൾട്ട് പരിശീലന ം കാലങ്ങളായി ജില്ലയിൽ ഇല്ല. ഹൈജംപിന് കുട്ടികൾ ചാടിവീഴാൻ ഉപയോഗിക്കുന്ന മാറ്റ് സായിക്കുപോലും സ്വന്തമായില്ല. ജില്ല പഞ്ചായത്ത് കൊല്ലം ഗവ. സ്കൂളിന് നൽകിയ ഒരു മാറ്റാണ് ജില്ലയിൽ ആകെയുള്ളത്. സ്പോർട്സ് കൗൺസിൽ ഒാഫിസിൽ പോയാൽ കുറേ മേശയും കസേരയും സ്റ്റാഫുകളുമല്ലാതെ മെച്ചപ്പെട്ട കായിക ഉപകരണങ്ങൾ ഒന്നും കാണാനാകില്ല. പല അസോസിയേഷൻ ഒാഫിസുകളും കാലങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. സായി കൊല്ലം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ, പത്തനാപുരം സ​െൻറ് സ്റ്റീഫൻസ് കോളജിലെ വോളിബാൾ ഹോസ്റ്റൽ, അഞ്ചൽ സ​െൻറ് ജോൺസ് കോളജിലെ ബാസ്കറ്റ്ബാൾ ഹോസ്റ്റൽ എന്നിവയൊഴിച്ചാൽ മറ്റ് സ്പോർട്സ് ഹോസ്റ്റലുകളില്ല. മത്സരങ്ങളിൽ മികവ് തെളിയിച്ച താരങ്ങളെ സായി നിസ്സാരകാരണങ്ങളുടെ പേരിൽ സെലക്ട് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്. താരങ്ങളെ ചെറുപ്രായത്തിലേ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് സ്പോട്സ് അധികൃതർ ഒന്നും ചെയ്യുന്നില്ല. സ്വയം ഒാടിപ്പഠിച്ച് സ്കൂളിലും കോളജിലും നടക്കുന്ന മീറ്റുകളിൽ പെങ്കടുത്ത് വിജയിക്കുന്ന കുട്ടികളുമായി 'തട്ടിക്കൂട്ട്' ടീമുമായാണ് നമ്മുടെ ജില്ല പല മേളകൾക്കും പോരിനിറങ്ങുന്നത്. മികച്ച പരിശീലകരെ നിയമിക്കാൻ അധികൃതർ തയാറാകാത്തതും താരങ്ങളെ പിന്നാക്കം പായിക്കുന്നു. കടലിൽ നീന്തിപ്പഠിച്ച കഴിവുള്ള താരങ്ങൾ ജില്ലയിലെ കടലോരഗ്രാമങ്ങളിലുണ്ടെങ്കിലും ഇവരെ കെണ്ടത്താനോ ഉയർത്തിക്കൊണ്ടുവരാനോ യാതൊന്നും ചെയ്യുന്നില്ല. സ്കൂളുകളിൽ കായിക ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ നൽകുന്ന തുക കീശയിലാക്കിയ കഥകളും കുറഞ്ഞ ഉപകരണങ്ങൾ വാങ്ങി ബാക്കി തുക മുക്കിയ സംഭവങ്ങളും നിരവധിയാണ്. ഫണ്ട് അനുവദിക്കുന്നതല്ലാതെ അത് എന്ത് ചെയ്യുന്നുവെന്ന് കൃത്യമായ അന്വേഷണം സർക്കാർ നടത്തുന്നിെല്ലന്നതാണ് സത്യം. ആസിഫ് എ. പണയിൽ തുടരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.