ലോക എയ്‌ഡ്‌സ് ദിനം: വിവിധ പരിപാടികളുമായി ആരോഗ്യവകുപ്പ്

കൊല്ലം: ലോക എയ്‌ഡ്‌സ് ദിനാചരണത്തി​െൻറ ഭാഗമായി ജില്ല ആരോഗ്യവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിൽ ഫ്ലാഷ് മോബ്, ആറിന് കൊല്ലം റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ്, ജില്ല ആശുപത്രി, വിക്‌ടോറിയ ആശുപത്രി എന്നിവിടങ്ങളിൽ മെഴുകുതിരി തെളിയിക്കൽ, എയ്ഡ്‌സ് ദിനത്തിൽ രാവിലെ ഏഴുമുതൽ ആരോഗ്യ കേന്ദ്രങ്ങൾ, കലക്ടറേറ്റ്, കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ റെഡ് റിബൺ വിയറിങ് പരിപാടികൾ നടക്കും. രാവിലെ ഒമ്പതിന് തേവള്ളി ബോയ്‌സ് ഹൈസ്‌കൂളിൽനിന്ന് ആരംഭിക്കുന്ന റാലി കൊല്ലം എ.സി.പി ജോർജ് കോശി ഫ്ലാഗ്ഓഫ് ചെയ്യും. പത്തിന് ടി.എം. വർഗീസ് ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർ.സി.എച്ച് ഡോ. കൃഷ്‌ണവേണി, ജില്ല ടി.ബി ഓഫിസർ ഡോ. അനു, മാസ് മീഡിയ ഓഫിസർ റെമിയ ബീഗം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.