അക്കൗണ്ട്സ്​ അസിസ്​റ്റൻറ്​: കരാർ നിയമനം

തിരുവനന്തപുരം: സി--ഡിറ്റി​െൻറ സൈബർശ്രീ േപ്രാജക്ടിൽ അക്കൗണ്ട്സ് അസിസ്റ്റൻറി​െൻറ തസ്തികയിൽ ഒരുവർഷത്തേക്ക് താൽക്കാലിക കരാർ നിയമനത്തിന് ബി.കോം യോഗ്യതയുള്ള പട്ടികജാതി/വർഗ വിഭാഗത്തിൽപെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ടാലി സോഫ്റ്റ് വെയർ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അടങ്ങുന്ന അപേക്ഷ സൈബർശ്രീ, സി--ഡിറ്റ്, പൂർണിമ, ടി.സി 81/2964, ഹോസ്പിറ്റൽ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ ഡിസംബർ എട്ടിന് മുമ്പ് ലഭിക്കണം. ഇ-മെയിൽ: cybersricdit@gmail.com. ഫോൺ: 0471-2323949. പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കും തിരുവനന്തപുരം: ജില്ലയിലെ 90 ബ്ലോക്ക്/മുനിസിപ്പൽ/കോർപറേഷനുകളിലെ പട്ടികജാതി വികസന ഓഫിസുകളിൽ പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കും. ഗ്രാമപഞ്ചായത്തുകളിൽ ഓരോന്നും മുനിസിപ്പാലിറ്റികളിൽ മൂന്നും കോർപറേഷനുകളിൽ അഞ്ചും വീതവുമാണ് ഒഴിവുകൾ. 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീ ഡിഗ്രി/പ്ലസ് ടു പാസായവരായിരിക്കണം അപേക്ഷകർ. എസ്.എസ്.എൽ.സിയും 50 വയസ്സും ആണ് യോഗ്യത. താൽപര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ / എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ എന്നിവ നവംബർ 30 വൈകീട്ട് അഞ്ചിന് മുമ്പ് ജില്ല പട്ടികജാതി വികസന ഓഫിസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ല പട്ടിജാതി വികസന ഓഫിസ് ബ്ലോക്ക്/ മുനിസിപ്പാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.